Sorry, you need to enable JavaScript to visit this website.

സ്വിഫ്റ്റ് ബസ്  സ്റ്റാന്റിലെ തൂണുകള്‍ക്കിടയില്‍   ജാമായ  അവസ്ഥയില്‍, തൂണുകള്‍  പൊളിക്കേണ്ടി വരും 

കോഴിക്കോട്-  കെ സ്വിഫ്റ്റ് ബസ് കോഴിക്കോട് ബസ് സ്റ്റാന്റിലെ തൂണുകള്‍ക്കിടയില്‍ കുടുങ്ങി. ഇന്നു രാവിലെ ബംഗളൂരുവില്‍ നിന്ന് എത്തിയ ബസാണ് അനക്കാനാവാത്ത വിധം കുടുങ്ങിപ്പോയത്. യാത്രക്കാരെ ഇറക്കി മുന്നോട്ടെടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബസ് പുറത്തെടുക്കണമെങ്കില്‍ ഒന്നുകില്‍ ഗ്‌ളാസ് പൊട്ടിക്കണം, അല്ലെങ്കില്‍ തൂണുകളുടെ വശങ്ങള്‍ അറുത്തുമാറ്റണം എന്നതാണ് സ്ഥിതി. തൂണുകളുടെ അകലം കണക്കാക്കുന്നതില്‍ ഡ്രൈവര്‍ക്ക് വന്ന അപാകതയാണ് ബസ് കുടുങ്ങാന്‍ ഇടയാക്കിയതെന്നാണ് കരുതുന്നത്. പുറത്തെടുക്കാന്‍ ശ്രമിച്ചതോടെ കൂടുതല്‍ ജാമാവുകയായിരുന്നു. ബസ് പുറത്തെടുക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. 
ഡ്രൈവറുടെ പരിചയക്കുറവ് വ്യക്തമാകുന്നതിനൊപ്പം കെ എസ് ആര്‍ ടി സി ടെര്‍മിനലിന്റെ നിര്‍മാണത്തിലെ അപാകത കൂടിയാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നത്. ബസുകള്‍ നിറുത്തിയിടുന്ന സ്ഥലത്തെ തൂണുകള്‍ ഉള്‍പ്പടെ നിര്‍മ്മിച്ചത് കൃത്യമായ അകലം കണക്കാക്കാതെയാണെന്ന് വ്യാപക ആക്ഷേപമുണ്ടായിരുന്നു. കോടികളാണ് കെട്ടിട നിര്‍മ്മാണത്തിനുവേണ്ടി ചെലവാക്കിയത്. നിര്‍മാണത്തിലെ അപാകത സംബന്ധിച്ച് വിജിലന്‍സ് അന്വേഷണവും നടക്കുകയാണ്. നട്ടുച്ചയ്ക്ക് പോലും കൂരിരുട്ട് അനുഭവപ്പെടുന്ന അത്യപൂര്‍വ നിര്‍മിതിയാണ് കോഴിക്കോട്ടെ കെ.എസ്.ആര്‍.ടി.സി സ്റ്റാന്റ്. 
 

Latest News