കോഴിക്കോട്- കൊയിലാണ്ടിയില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. കണ്ണൂര്‍ ചക്കരക്കല്ല് സ്വദേശികളായ ശരത് (32), നിജീഷ് (36) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാറും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. പുലര്‍ച്ചെ ഒരുമണിയോടെ പൊയില്‍ക്കാവ് ദേശീയപാതയില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരന്‍ സജിത് ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. അപകടത്തില്‍ ലോറി ഡ്രൈവര്‍ സിദ്ധിഖിനും പരിക്കേറ്റു. ഇയാളും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.