പാലക്കാട്- പള്ളി നേര്‍ച്ചയ്ക്കായി കൊണ്ടു വന്ന ആന ഇടഞ്ഞ് പാപ്പാനെ കുത്തിക്കൊന്നു. പാപ്പാന്‍ തൃശൂര്‍ സ്വദേശി കണ്ണനാണ് മരിച്ചത്. പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. പാലക്കാട്ട് മേലാര്‍ക്കോട് ചീനിക്കോട് പള്ളിയിലെ നേര്‍ച്ചയ്ക്കായി കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്. മസ്താന്‍ ഔലിയ പള്ളി നേര്‍ച്ചയുടെ ഭാഗമായി എഴുന്നള്ളത്തിനായി ആനയെ നെറ്റിപ്പട്ടം കെട്ടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇടഞ്ഞതും പാപ്പാനെ കുത്തിക്കൊന്നതും. തൃശൂരില്‍ നിന്നുള്ള എലിഫന്റ്സ് സ്‌ക്വാഡും പോലീസും ചേര്‍ന്ന് മണിക്കൂറുകളുടെ ശ്രമത്തിനിടെയാണ് ആനയെ തളച്ചത്.