Sorry, you need to enable JavaScript to visit this website.

സൗദിയിൽ വിദ്യാർഥികൾക്കും പ്രായമായവർക്കും ടിക്കറ്റ് നിരക്കിൽ ഇളവ്

റിയാദ്- സൗദി അറേബ്യയിൽ വിദ്യാർഥികൾക്കും അറുപത് വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ബസ്, ട്രെയിൻ ടിക്കറ്റിൽ ഇളവ് പ്രഖ്യാപിച്ചു. സ്വദേശികൾക്കും വിദേശികൾക്കും ആനുകൂല്യം ലഭിക്കും.

ടൗൺ ബസുകളിൽ ആറു വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് യാത്ര സൗജന്യമാണ്. ആറു മുതൽ 18 വരെ പ്രായമുള്ളവർക്കും വികലാംഗക്കും ഒരു സഹായിക്കും 60 വയസ്സിന് മുകളിലുള്ളവർക്കും കാൻസർ രോഗിക്കും ഒരു സഹായിക്കും 50 ശതമാനം ഇളവ് നൽകും.


മറ്റു ബസുകളിലും ട്രെയിനുകളിലും രണ്ടിൽ താഴെ പ്രായമുള്ളവർക്ക് ടിക്കറ്റ് വേണ്ട. രണ്ട് മുതൽ 12 വരെ പ്രായമുള്ളവർക്കും കാൻസർ രോഗികൾക്കും സഹായിക്കും അമ്പത് ശതമാനം ടിക്കറ്റ് ആനുകൂല്യം നൽകും. സീസൺ ടിക്കറ്റ് , സിംഗിൾ ടിക്കറ്റ, മാസ ടിക്കറ്റ് എന്നിങ്ങനെ ടിക്കറ്റുകകളെ തരംതിരിക്കുമെന്നും ട്രാൻസ് പോർട്ട് അതോറിറ്റി അറിയിച്ചു.

Latest News