ഓട്ടോ നിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവറെ പെണ്‍കുട്ടി കുത്തിക്കൊന്നു

കയ്‌റോ- മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്ന് പതിനഞ്ചു വയസുകാരി.  ഈജിപ്തിലാണ് സംഭവം. സോമാലിയന്‍ പെണ്‍കുട്ടിയാണ് അക്രമിയില്‍നിന്ന് കത്തി പിടിച്ചുവാങ്ങി കുത്തിക്കൊലപ്പെടുത്തിയത്.


ഓട്ടോയില്‍ യാത്ര ചെയ്യവെ, പാതി വഴിയില്‍ ഡ്രൈവര്‍ വണ്ടി നിര്‍ത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. വഴങ്ങാത്തെ പെണ്‍കുട്ടിയെ കത്തിയെടുത്ത് ഭീഷണിപ്പെടുത്തി.
അക്രമിയില്‍നിന്ന് തന്ത്രപൂര്‍വം കത്തി കൈക്കലാക്കിയ പെണ്‍കുട്ടി പല തവണ അക്രമിയെ കുത്തുകയായിരുന്നു. മാരകമായി കുത്തേറ്റ ഡ്രൈവവര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു.   അക്രമി കുത്തേറ്റു മരിച്ചു വീണതോടെ പെണ്‍കുട്ടി വിവരം പോലീസ് സ്‌റ്റേഷനിലെത്തി അറിയിക്കുകയായിരുന്നു.
ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.പെണ്‍കുട്ടിയുടെ ധീരതയെ സമൂഹ മാധ്യമങ്ങളും പുകഴ്ത്തി.

 

Latest News