Sorry, you need to enable JavaScript to visit this website.

സൗദിയിൽ കൂലിക്കഫീലുമാർക്ക് മുന്നറിയിപ്പ്;വിദേശ തൊഴിലാളികളെ മറ്റു ജോലികൾക്കു വിട്ടാൽ കടുത്ത ശിക്ഷ

റിയാദ്- വിദേശ തൊഴിലാളികളെ മറ്റു ജോലികൾക്കു വിട്ടാൽ കടുത്ത ശിക്ഷയെന്ന് സൗദി പൊതുസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നൽകി. സ്വന്തം സ്‌പോൺസർഷിപ്പിലുള്ള വിദേശ തൊഴിലാളികളെ മറ്റുള്ളവർക്കു കീഴിൽ ജോലി ചെയ്യാനോ സ്വന്തം നിലയ്ക്ക് ജോലികൾ നിർവഹിക്കാനോ അനുവദിക്കുന്ന വ്യക്തിഗത തൊഴിലുടമകൾക്ക് ഒരു ലക്ഷം റിയാൽ വരെ പിഴയും ആറു മാസം വരെ തടവും ശിക്ഷ ലഭിക്കുമെന്ന് സൗദി പൊതുസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നൽകി. 


ഇത്തരക്കാർക്ക് പുതിയ തൊഴിൽ വിസകൾ അനുവദിക്കുന്നതിൽ നിന്ന് അഞ്ചു വർഷത്തേക്ക് വിലക്കേർപ്പെടുത്തുകയും ചെയ്യും. ഇഖാമ, തൊഴിൽ നിയമ ലംഘകരെയും നുഴഞ്ഞു കയറ്റക്കാരെയും ഇത്തരക്കാർക്ക് സഹായ സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്നവരെയും കുറിച്ച് മക്ക, റിയാദ് പ്രവിശ്യകളിൽ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളിൽ 999 എന്ന നമ്പറിലും ബന്ധപ്പെട്ട് എല്ലാവരും അറിയിക്കണമെന്ന് പൊതുസുരക്ഷാ വകുപ്പ് ആവശ്യപ്പെട്ടു. 

Latest News