നെടുമ്പാശ്ശേരി- സ്വര്‍ണ കള്ളകടത്ത് തടയാന്‍ എയര്‍പോര്‍ട്ട് പരിസരത്ത് പോലീസ് പരിശോധന ശക്തമാക്കി. വിദേശ രാജ്യങ്ങളില്‍നിന്ന് എയര്‍പോര്‍ട്ട് വഴി സ്വര്‍ണക്കടത്ത് വ്യാപകമായതിനെ തുടര്‍ന്നാണ് നടപടി.
കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തു വരുന്ന യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ടിനു വെളിയിലാണ് പോലീസിന്റെ പരിശോധന ശക്തമാക്കിയത്.
ഇതിനു വേണ്ടി അന്താരാഷ്ട്ര ടെര്‍മിനലില്‍ പോലീസിന്റെ ഇരുപത്തിനാല് മണിക്കുറും പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റൂം തുടങ്ങുമെന്ന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്ക് പറഞ്ഞു.
കള്ളക്കടത്തിനെ പറ്റി വിവരം ലഭിക്കുന്നവര്‍ക്ക് അത് പോലീസിനെ അറിയിക്കാവുന്നതാണ്. ഇവരെ പറ്റിയുള്ള വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നെടുമ്പാശ്ശേരി പോലീസ് ഇന്‍സ്‌പെക്ടര്‍ 9497987128, ആലുവ ഡിവൈ.എസ്.പി 9497990077, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി 9497990073 എന്നിവരെ അറിയിക്കാവുന്നതാണ്.






