Sorry, you need to enable JavaScript to visit this website.

ചില ഐഫോണുകളിൽ ഒക്‌ടോബർ 24 മുതൽ വാട്‌സാപ് പ്രവർത്തിക്കില്ല 

ജനപ്രിയ മെസേജിംഗ് ആപ്പായ വാട്‌സാപ് ഒക്‌ടോബർ 24 മുതൽ ചില ഐഫോണുകളിൽ പ്രവർത്തിക്കില്ല. ഐഒസ് 10, ഐഒഎസ് 11 എന്നിവയിലാണ് മെറ്റ ഉടമസ്ഥതയിലുള്ള വാട്‌സാപ് പ്രവർത്തിക്കാതാവുകയെന്ന് വാട്‌സാപ് വിശേഷങ്ങൾ നേരത്തെ തന്നെ ഉപയോക്താക്കളിൽ എത്തിക്കുന്ന വാബീറ്റ ഇൻഫോയുടെ റിപ്പോർട്ട്. വാട്‌സാപ്പിന്റെ ഔദ്യോഗിക സപ്പോർട്ട് പേജിലും ഇതേക്കുറിച്ച് സൂചനയുണ്ട്. 
വാട്ട്‌സാപ് ഉപയോഗിക്കുന്നതിന് ശുപാർശ ചെയ്യുന്ന ഓപറേറ്റിംഗ് സിസ്റ്റം ഐഒഎസ് 12 ഉം അതിനു ശേഷമുള്ളതുമാണെന്ന് ലേഖനത്തിൽ പറയുന്നു.
ഐഫോൺ 5 എസും എഫോൺ 6 ഉം ഉപയോഗിക്കുന്നവർക്ക് സെൽ ഫോണുകളിലെ ഓപറേറ്റിംഗ് സിസ്റ്റങ്ങൾ അപ്‌ഡേറ്റ് ചെയ്താൽ വാട്‌സാപ് സേവനം തുടർന്നും ലഭിക്കും.
ഐഫോൺ 5 ഐഫോൺ 5 സി എന്നിവയിൽ ഐഒഎസ് 12 ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കാത്തതിനാൽ ഈ ഫോണുകളിൽ ഒക്‌ടോബർ 24 മുതൽ വാട്‌സാപ് ഉപയോഗിക്കാൻ കഴിയില്ല. 

Latest News