Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കേരളത്തില്‍ മഴക്കാലം  രണ്ടു ദിവത്തിനകം തുടങ്ങും

കോഴിക്കോട്- തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം അടുത്ത 48 മണിക്കൂറിനുള്ളില്‍ എത്താന്‍ സാധ്യത. അടുത്ത അഞ്ചു ദിവസം കൂടി സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നല്‍/ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. അടുത്ത മൂന്നു മണിക്കൂറില്‍ കേരളത്തില്‍ പരക്കെ മഴ പെയ്യും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇടുക്കി കല്ലാര്‍ ഡാം തുറക്കുന്നത് ഈ മാസം 31 വരെ നീട്ടി. ഷട്ടര്‍ 10 സെ.മീ ഉയര്‍ത്തി അഞ്ച് ഘനമീറ്റര്‍ വെള്ളം ഒഴുക്കി വിടും. കല്ലാര്‍, ചിന്നാര്‍ പുഴകളുടെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഡാമിന്റെ റിസര്‍വെയര്‍ ഏരിയ ക്ലീന്‍ ചെയ്യുന്നത് പൂര്‍ത്തിയാക്കുന്നതിനും ഷട്ടറിന്റെ അറ്റകുറ്റപ്പണികള്‍ക്കുമായാണ് അണക്കെട്ട് തുറക്കുന്നത് 26 മുതല്‍ 31 വരെയുള്ള ദിവസങ്ങളില്‍ പല പ്രാവശ്യമായാണ് തുറക്കുക. കല്ലാര്‍, ചിന്നാര്‍ പുഴകളുടെ ഇരുകരകളിലുമുള്ളവര്‍ക്ക് അതീവജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.


 

Latest News