Sorry, you need to enable JavaScript to visit this website.

സൗദിയിൽ ടാക്സി ഡ്രൈവർമാർക്ക് ജൂലൈ 12 മുതൽ യൂണിഫോം നിർബന്ധം

റിയാദ്- സൗദി അറേബ്യയിൽ ടാക്സി ഡ്രൈവർമാർക്ക് ജൂലൈ 12 മുതൽ യൂണിഫോം നിർബന്ധമാണെന്ന് പൊതുഗതാഗത വകുപ്പ് അറിയിച്ചു.
സൗദികളുടെ ദേശീയ വസ്ത്രം അല്ലെങ്കിൽ ഷർട്ടും നീളമുള്ള പാൻ്റ്സ് എന്നിവയാണ് പുരുഷ ഡ്രൈവർമാരുടെ യൂണിഫോം. ഷർട്ട്ചാര നിറമുള്ളതും ഫുൾ കയ്യുള്ളതുമായിരിക്കണം. പാൻ്റ്സും ബെൽറ്റും കറുത്തതായിരിക്കണം. തിരിച്ചറിയൽ കാർഡ് അണിഞ്ഞി രിക്കണം.
എന്നാൽ വനിതാ ടാക്സി ഡ്രൈവർമാർ അബായയോ നീളമുള്ള പാൻ്റ്സും ഷർട്ടുമോ ആണ് ധരിക്കേണ്ടത്. ശേഷം ജാക്കറ്റും ധരിക്കണം.
വകുപ്പ് വ്യക്തമാക്കി.

Tags

Latest News