സുഡാനില്‍ വൃദ്ധയെ കൊന്ന ആടിന് മൂന്ന് വര്‍ഷം തടവ്

ഖാര്‍ത്തൂം- ദക്ഷിണ സുഡാനിലെ റുംബൈക്കിലെ കോടതി കഴിഞ്ഞ  ദിവസം പുറപ്പെടുവിച്ച കൗതുകകരമായ  വിധി മാധ്യമ ശ്രദ്ധ നേടുന്നു.  വ്രദ്ധയെ കുത്തിക്കൊന്ന ആടിന് മൂന്ന് വര്‍ഷം തടവും ആടിന്റെ ഉടമയ്ക്ക് അഞ്ചു പശുക്കള്‍ പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്.  ദക്ഷിണ സുഡാനിലെ ബുഹൈറാത്ത് സ്‌റ്റേറ്റിലെ കിഴക്കന്‍  റുബൈക്കില്‍ കഴിഞ്ഞ ആഴ്ചയാണ് വൃദ്ധയെ കൊന്ന ആടിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ആട് സ്ത്രീയെ ആക്രമിക്കുകയും നെഞ്ചില്‍ പലതവണ കുത്തുകയുമായിരുന്നു.
ഒരാള കൊന്ന വളര്‍ത്തുമൃഗത്തെ മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരമായി നല്‍കണമെന്നാണ് ബുഹൈറാത്ത് സ്‌റ്റേറ്റിലെ നിയമം.

 

Latest News