Sorry, you need to enable JavaScript to visit this website.

സ്ത്രീകൾക്ക് നീതി നൽകുന്നതിൽ പിണറായി പരാജയം -ദീപിക സിംഗ്

കൊച്ചി- സ്ത്രീകൾക്ക് നീതി നൽകുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയൻ പരാജയമാണെന്ന് കോൺഗ്രസ് നേതാവും പ്രമുഖ അഭിഭാഷകയുമായ ദീപിക സിംഗ് രജാവത്ത്. നടി ആക്രമിക്കപ്പെട്ട കേസിൽ അവർക്ക് നീതി ലഭിച്ചിട്ടില്ല. ശരിയായ അന്വേഷണം ഇപ്പോഴും നടക്കുന്നില്ല. അതിജീവിതയെ പിന്തുണയ്ക്കാൻ കേരള സമൂഹം തയാറാകണമെന്നും ശരിയായ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കണമെന്നും ദീപിക സിംഗ് രജാവത്ത് പറഞ്ഞു. വാർത്താ സമ്മേളനത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല, ബിന്ദു കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.

Latest News