ഏഴു വയസ്സുകാരിയെ വയലില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തു; പ്രതി അറസ്റ്റില്‍

കൗശാമ്പി- ഉത്തര്‍പ്രദേശിലെ കൗശാമ്പിയില്‍ ഏഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ്  അറിയിച്ചു.  കരാരി മേഖലയിലെ ഗ്രാമത്തില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം.
ഗ്രാമത്തില്‍ കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ ഇരുപതുകാരന്‍ വയലിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന്
അഡീഷണല്‍ പോലീസ് സൂപ്രണ്ട് സമര്‍ ബഹാദൂര്‍ സിംഗ് പറഞ്ഞു. പണ്‍കുട്ടിയുടെ നിലവിളി കേട്ട് ഗ്രാമവാസികള്‍ സ്ഥലത്തെത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു.
പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.  ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിക്ക് വൈദ്യപരിശോധന നടത്തി.

 

Latest News