Sorry, you need to enable JavaScript to visit this website.

കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ കുറ്റപ്പെടുത്തുന്ന ചിത്രം ദുരുദ്ദശത്തോടെയെന്ന് അധികൃതര്‍

തിരുവനന്തപുരം- കെ.എസ്.ആര്‍.ടി.സി ബസില്‍ യൂണിഫോം ധരിക്കാതെ മതപരമായ ഡ്രസ് ധരിച്ച് െ്രെഡവര്‍ വാഹനമോടിച്ചു എന്ന രീതിയില്‍ പ്രചരിക്കുന്ന ചിത്രം തെറ്റിദ്ധാരണ പരത്തുന്നതാണെന്നു വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി. ഇങ്ങനെ ഒരു ചിത്രം പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പെട്ടപ്പോള്‍ തന്നെ കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തില്‍, മാവേലിക്കര യൂണിറ്റിലെ ഡ്രൈവര്‍ പി.എച്ച്. അഷറഫ് മേയ് 24ന് തിരുവനന്തപുരം  മാവേലിക്കര സര്‍വീസില്‍ ഡ്യൂട്ടി നിര്‍വഹിക്കുന്നതിനിടെയാണ് തെറ്റിധാരണ പരത്തുന്ന രീതിയില്‍ ചിലര്‍ ചിത്രമെടുത്ത് പ്രചരിപ്പിച്ചതെന്നു കണ്ടെത്തി.

ജോലി ചെയ്യുമ്പോള്‍ യൂണിഫോം പാന്റിനു മുകളിലായി അഴുക്കു പറ്റാതിരിക്കുവാന്‍ മടിയില്‍ വലിയ ഒരു തോര്‍ത്ത് അഷറഫ് വിരിച്ചിരുന്നു. ഇത് പ്രത്യേക രീതിയില്‍ ഫോട്ടോ എടുത്ത് തെറ്റിധാരണ ഉണ്ടാക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുകയാണ് ചെയ്തതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. അനുവദനീയമായ രീതിയില്‍ യൂണിഫോം ധരിച്ച് കൃത്യനിഷ്ഠയോടെ ജോലി ചെയ്യുന്ന ജീവനക്കാരനെ തെറ്റിധാരണ പരത്തുന്ന രീതിയില്‍ ചിത്രമെടുത്ത് ദുരുദ്ദേശ്യത്തോടെ പ്രചരിപ്പിക്കുകയാണ് ചെയ്തതെന്നു അധികൃതര്‍ പറഞ്ഞു. പ്രചരിക്കുന്ന ചിത്രം സൂം ചെയ്ത് നോക്കിയാല്‍ യൂണിഫോമായ സ്‌കൈ ബ്ലൂ ഷര്‍ട്ടും, നേവി ബ്ലു പാന്റും തന്നെയാണ് അഷറഫ് ധരിച്ചിരിക്കുന്നത് എന്നു വ്യക്തമാണെന്നും കെ.എസ്.ആര്‍.ടി.സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

 

Latest News