Sorry, you need to enable JavaScript to visit this website.

ജിദ്ദ ഹജ് വെൽഫെയർ ഫോറത്തിന്റെ  ഹജ് സേവന പ്രവർത്തനങ്ങൾക്ക് തുടക്കം

ജിദ്ദ ഹജ് വെൽഫെയർ ഫോറം ഭാരവാഹികൾ ഇന്നലെ ജിദ്ദയിൽ യോഗം ചേർന്നപ്പോൾ.  

ജിദ്ദ- ജിദ്ദ ഹജ് വെൽഫെയർ ഫോറത്തിന്റെ ഹജ് സേവന പ്രവർത്തനങ്ങൾക്ക് തുടക്കമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിശുദ്ധ ഹജ് കർമത്തിനായി എത്തുന്നവർക്ക് സേവനം നൽകുന്ന രംഗത്ത് കാൽ നൂറ്റാണ്ടിലധികമായി പ്രവർത്തിക്കുന്ന മലയാളി കൂട്ടായ്മയാണ് ജിദ്ദ ഹജ് വെൽഫെയർ ഫോറം. ഈ വർഷത്തെ ഹജ് സേവന പ്രവർത്തനങ്ങൾക്കാണ് ഇന്നലെ തുടക്കം കുറിച്ചത്.
ഫോറം ചെയർമാൻ നസീർ വാവക്കുഞ്ഞിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുഖ്യ രക്ഷാധികാരി ചെമ്പൻ അബ്ബാസ് സേവന പ്രവർത്തനങ്ങളുടെ രൂപരേഖ അവതരിപ്പിച്ചു. സീനിയർ നേതാക്കളായ അബ്ദുൽ മജീദ് നഹ, സഫറുല്ല മുല്ലോളി, അബ്ദുൽ അസീസ് പറപ്പൂർ, സക്കീർ ഹുസൈൻ എടവണ്ണ, ഷറഫുദ്ധീൻ കാളികാവ്, അബ്ദുൽ റഹീം ഒതുക്കുങ്ങൽ, ദാവൂദ്, ഷാഫി മജീദ്, എം.പി അഷ്‌റഫ്, കുഞ്ഞി മുഹമ്മദ്, നഈം മോങ്ങം എന്നിവർ ചർച്ചയിൽ പങ്കെടുത്തു. 
ജിദ്ദയിലെ വിവിധ മലയാളി സംഘടനകളുടെ ഹജ് സേവനങ്ങൾക്കായുള്ള കൂട്ടായ്മയാണ് ജിദ്ദ ഹജ് വെൽഫെയർ ഫോറം. കൂട്ടായ്മയുടെ 2022 ലെ ഹജ് സേവനത്തിനായുള്ള തയാറെടുപ്പുകൾക്കാണ് ഇന്നലെ തുടക്കം കുറിച്ചത്. അതതു സംഘടനകൾ വളണ്ടിയർ രജിസ്‌ട്രേഷൻ ഓൺലൈനായി രണ്ടു ദിവസങ്ങൾക്കുള്ളിൽ തന്നെ പൂർത്തിയാക്കണമെന്ന് യോഗം ജിദ്ദ ഹജ് വെൽഫെയർ ഫോറത്തിൽ അംഗത്വമുള്ള സംഘടനകളോട് അഭ്യർഥിച്ചു.

Latest News