Sorry, you need to enable JavaScript to visit this website.

VIDEO ഭാര്യയുടെ തല്ല് സഹിക്കാന്‍ വയ്യ; ദൃശ്യങ്ങളുമായി കോടതിയില്‍ അഭയം തേടി സ്‌കൂള്‍ പ്രിന്‍സിപ്പല്‍

ജയ്പൂര്‍- ഭാര്യയുടെ ശാരീരികവും മാനസികവുമായ പീഡനങ്ങളില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കോടതിയെ സമീപിച്ചു. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍നിന്നാണ് ഗാര്‍ഹിക പീഡനം സംബന്ധിച്ച വിചിത്രമായ കേസ്. പാത്രങ്ങളും വടിയും
 ക്രിക്കറ്റ് ബാറ്റും ഉപയോഗിച്ച് ഭാര്യ തന്നെ സ്ഥിരമായി മര്‍ദിക്കുകയാണെന്ന്  പ്രിന്‍സിപ്പല്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചു.
ആരും വിശ്വസിക്കാത്ത മര്‍ദനത്തിന് തെളിവ് ശേഖരിക്കാന്‍ പ്രിന്‍സിപ്പല്‍ വീട്ടില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോകളിലൊന്നില്‍ സ്ത്രീ ക്രിക്കറ്റ് ബാറ്റുകൊണ്ട് പ്രിന്‍സിപ്പലിനെ മര്‍ദ്ദിക്കുന്നതു കാണാം.
ദൃശ്യങ്ങള്‍ സഹിതം കോടതിയെ സമീപിച്ച പ്രിന്‍സിപ്പലിന് സുരക്ഷയൊരുക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.
പ്രിന്‍സിപ്പല്‍ അജിത് സിംഗ് യാദവ് ഹരിയാനയിലെ സോനിപത് സ്വദേശിനിയായ സുമനെ ഏഴു വര്‍ഷം മുമ്പാണ് വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു.
തുടക്കത്തില്‍ നല്ല ജീവിതമായിരുന്നെങ്കിലും കുറച്ചു കഴിഞ്ഞപ്പോള്‍ മര്‍ദനം ആരംഭിച്ചുവെന്ന് അജിത് സിംഗ് പറയുന്നു.
പരിക്കേറ്റ അജിത് സിംഗ് പലതവണ വൈദ്യസഹായം തേടിയിട്ടുമുണ്ട്.
അദ്ധ്യാപക ജോലിയുടെ അന്തസ്സ് മനസ്സില്‍ വെച്ചാണ് താന്‍ അക്രമം സഹിച്ചതെന്ന് സിംഗ് പറയുന്നു. എന്നാല്‍ ഇപ്പോള്‍ ഭാര്യ എല്ലാ പരിധികളും ലംഘിച്ചതിനാലാണ് കോടതിയില്‍ അഭയം തേടിയത്.
ഞാന്‍ ഒരിക്കലും സുമന്റെ നേരെ കൈ ഉയര്‍ത്തിയിട്ടില്ല, നിയമം കൈയിലെടുത്തിട്ടില്ല. ഞാനൊരു അദ്ധ്യാപകന് ആണ്. അദ്ധ്യാപകന്‍ ഒരു സ്ത്രീക്ക് നേരെ കൈ ഉയര്‍ത്തുകയും നിയമം കൈയിലെടുക്കുകയും ചെയ്താല്‍ അത് ഇന്ത്യന്‍ സംസ്‌കാരത്തിനുതന്നെ എതിരാണ്-അദ്ദേഹം പറയുന്നു.

 

Latest News