Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജിദ്ദ കെ.എം.സി.സി ഹജ് വളണ്ടിയർ  രജിസ്‌ട്രേഷൻ ഉദ്ഘാടനം ചെയ്തു

ജിദ്ദ കെ.എം.സി.സിയുടെ ഹജ് വളണ്ടിയർ രജിസ്‌ട്രേഷൻ ഉദ്ഘാടനം ചെമ്പൻ മുസ്തഫയിൽനിന്ന് അപേക്ഷാ ഫോം സ്വീകരിച്ച് അഡ്വ. പി.എം.എ സലാം നിർവഹിക്കുന്നു.

ജിദ്ദ- കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെ ഹജ് വളണ്ടിയർ രജിസ്‌ട്രേഷൻ ഉദ്ഘാടനം ചെയ്തു. ഉത്തമ സേവനത്തിന് ഉദാത്ത മാതൃക എന്ന മഹത്തായ സന്ദേശവുമായി വിശുദ്ധ ഹജിനെത്തുന്ന ഹാജിമാർക്ക് സേവനം ചെയ്യാനായി പുറപ്പെടുന്ന ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ വളണ്ടിയർ രജിസ്‌ട്രേഷൻ ചെമ്പൻ മുസ്തഫയിൽനിന്ന് അപേക്ഷാ ഫോം ഏറ്റുവാങ്ങി മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാമാണ് ഉദ്ഘാടനം ചെയ്തത്.
പ്രവാസ ലോകത്തെ ഏറ്റവും വലിയ സന്നദ്ധ സേവനങ്ങളിലൊന്നായ കെ.എം.സി.സി ഹജ് വളണ്ടിയർ സേവനത്തോടും സേവകരോടും മുസ്‌ലിം ലീഗ് പാർട്ടിക്ക് വലിയ മതിപ്പും ആദരവുമാണെന്ന് പറഞ്ഞ അദ്ദേഹം ഈ പ്രവർത്തനത്തിൽ പാർട്ടിയുടെ പ്രത്യേക ശ്രദ്ധ ഉണ്ടാകുമെന്നും ഓർമപ്പെടുത്തി. സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വലിയ സന്നാഹങ്ങളോടെ കഴിഞ്ഞ കാലങ്ങളിൽ നടന്ന ഹജ് സേവനം, കോവിഡ് മഹാമാരി കാരണം ഹജ് കർമങ്ങൾക്കെത്തുന്ന ഹാജിമാരുടെ എണ്ണം നാമമാത്രമായി പരിമിതപ്പെടുത്തിയതിനാൽ കഴിഞ്ഞ വർഷങ്ങളിൽ ഹജ് സേവനത്തിന് അവസരമില്ലായിരുന്നു.
ഈ വർഷത്തെ ഹജിന് 10 ലക്ഷം ഹാജിമാരാണ് പങ്കെടുക്കുന്നത്. ഹജ് മന്ത്രാലയവും ഇന്ത്യൻ ഹജ് മിഷനും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റുമായും പരിപൂർണമായി സഹകരിച്ചായിരിക്കും കെ.എം.സി.സി ഹജ് സെൽ പ്രവർത്തിക്കുക. പ്രസിഡന്റ് അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഖാദർ ചെങ്കള യോഗം ഉദ്ഘാടനം ചെയ്തു. അബൂബക്കർ അരിമ്പ്ര സ്വാഗതം പറഞ്ഞു .ടി.എം.എ റഹൂഫ്, വി.പി.മുസ്തഫ, നാസർ എടവനക്കാട് പ്രസംഗിച്ചു. സി.കെ.എ റസാഖ് മാസ്റ്റർ, ഇസ്മായിൽ മുണ്ടക്കുളം, പി.സി.എ റഹ്മാൻ, സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ, മജീദ് പുകയൂർ, ലത്തീഫ് മുസ് ലിയാരങ്ങാടി, ഇസ്ഹാഖ് പൂണ്ടോളി, നാസർ മച്ചിങ്ങൽ, ശിഹാബ് താമരക്കുളം, ഷൗക്കത്ത് ഒഴുകൂർ എന്നിവർ പങ്കെടുത്തു.
ജിദ്ദയിലെ കെ.എം.സി.സി ജില്ലാ, ഏരിയാ, മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികൾ സാക്ഷ്യപ്പെടുത്തിയ പ്രത്യേക രജിസ്‌ട്രേഷൻ ഫോമിൽ ഫോട്ടോ സഹിതം വ്യക്തിഗത വിവരങ്ങളും രേഖപ്പെടുത്തിയ ശേഷം ഇഖാമ കോപ്പി സഹിതം പത്തു ദിവസത്തിനകം ജിദ്ദ സെൻട്രൽ കമ്മിറ്റിക്ക് കൈമാറണമെന്ന് നേതാക്കൾ അറിയിച്ചു. മുൻ വർഷങ്ങളിൽ സേവനം ചെയ്തവർക്ക് രജിസ്‌ട്രേഷനിൽ മുൻഗണന നൽകുമെന്നും അവർ അറിയിച്ചു.
 

Latest News