Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പി.ജെ.എസിന്റെ കാരുണ്യഹസ്തം; പന്തളം സ്വദേശി നാട്ടിലേക്ക് തിരിച്ചു 

പി.ജെ.എസ് ജിദ്ദ ഭാരവാഹികൾ പന്തളം ജയകൃഷ്ണന് വിമാന ടിക്കറ്റും യാത്രാരേഖകളും കൈമാറുന്നു.

ജിദ്ദ- പത്തനംതിട്ട ജില്ലാ സംഗമത്തിന്റെ കാരുണ്യ ഹസ്തത്തിൽ പന്തളം സ്വദേശി നാട്ടിലേക്ക് തിരിച്ചു. ജിദ്ദയിലെ ഒരു ലോജിസ്റ്റിക് കമ്പനിയിൽ ഡ്രൈവർ ജോലിക്കായി നാട്ടിൽ നിന്നും വന്ന് ഗതിയില്ലാതായ പത്തനംതിട്ട ജില്ലയിലെ പന്തളം സ്വദേശി ജയകൃഷ്ണനാണ് പി.ജെ.എസ് ജിദ്ദ ഭാരവാഹികൾ തുണയായത്.
കമ്പനി തൊഴിൽ കരാർ പ്രകാരമുള്ള കാലാവധി തീരും മുമ്പുണ്ടായ അസുഖം മൂലം ജോലിയിൽ തുടരുവാൻ സാധിക്കാതെ വന്ന സാഹചര്യത്തിൽ ജോലിയിൽ നിന്നും പിരിച്ചുവിടുകയും, നാട്ടിൽ പോകാൻ കമ്പനി നിർബന്ധിക്കുകയും ചെയ്ത അവസരത്തിൽ ജിദ്ദയിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി പ്രവർത്തിക്കുന്ന മലയാളി കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ സംഗമത്തിന്റെ ഭാരവാഹികളുമായി ബന്ധപ്പെട്ട് നാട്ടിൽ പോകാൻ വേണ്ട സഹായം ചെയ്യണമെന്ന് ജയകൃഷ്ണൻ അഭ്യർഥിക്കുകയായിരുന്നു.
പി.ജെ.എസ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വൈസ് പ്രസിഡന്റ് ജോസഫ് വർഗീസ് വടശ്ശേരിക്കര, ജനറൽ സെക്രട്ടറി ജോർജ് വർഗീസ് പന്തളം, ചീഫ് ഏരിയാ കോ-ഓർഡിനേറ്റർ വിലാസ് അടൂർ എന്നിവർ നേരിൽ കണ്ട് വിവരങ്ങൾ ബോധ്യപ്പെട്ടതിനാൽ നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് ഉൾപ്പെടെ മറ്റു സഹായങ്ങളും ചെയ്തു നൽകി. പി.ജെ.എസ് പ്രസിഡന്റ് അലി തേക്കുതോട് ചടങ്ങിൽ വിമാന ടിക്കറ്റ് കൈമാറി. 
ജോസഫ് വർഗീസ് വടശ്ശേരിക്കര, നൗഷാദ് അടൂർ, വിലാസ് അടൂർ എന്നിവർ ചടങ്ങിൽ പങ്കെടുത്ത ശേഷം യാത്രാ രേഖകളും, ടിക്കറ്റും മറ്റുമായി എയർ പോർട്ടിൽ എത്തിച്ച് നാട്ടിലേക്ക് കയറ്റിവിട്ടു. മനുപ്രസാദ് ആറന്മുള, സന്തോഷ് കടമ്മനിട്ട, ജയൻ നായർ പ്രക്കാനം, അനിൽകുമാർ പത്തനംതിട്ട, വർഗീസ് ഡാനിയൽ, അയ്യൂബ് ഖാൻ പന്തളം, സിയാദ് പടുതോട് എന്നിവർ ജീവകാരുണ്യ പ്രവർത്തക മീറ്റിംഗിൽ പങ്കെടുത്തു.

Tags

Latest News