Sorry, you need to enable JavaScript to visit this website.

കവര്‍ച്ചക്കാര്‍ സാധനങ്ങള്‍ വില്‍പന നടത്തിയത് ഇന്ത്യക്കാരന്‍ വഴി, ജിദ്ദയില്‍ മൂന്നുപേര്‍ പിടിയില്‍

ജിദ്ദ - ഇന്ത്യന്‍ യുവാവ് ഉള്‍പ്പെട്ട മൂന്നംഗ കവര്‍ച്ച സംഘത്തെ ജിദ്ദയില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. നിയമാനുസൃത ഇഖാമയില്‍ രാജ്യത്ത് കഴിയുന്ന ഫലസ്തീനിയും പാക്കിസ്ഥാനിയും ഇന്ത്യക്കാരനും അടങ്ങിയ സംഘമാണ് അറസ്റ്റിലായത്.

നിരവധി സ്വകാര്യ കമ്പനികളില്‍നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ കവര്‍ന്ന ഫലസ്തീനി ഇവ ഇന്ത്യക്കാരന്റെയും പാക്കിസ്ഥാനിയുടെയും സഹായത്തോടെ പഴയ ഉപകരണങ്ങള്‍ വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍ വഴി വിറ്റ് കാശാക്കുകയാണ് ചെയ്തിരുന്നത്. പ്രിന്ററുകളും കംപ്യൂട്ടറുകളും ക്യാമറകളും ടാബുകളും ലാപ്‌ടോപ്പുകളും മറ്റുമാണ് സ്വകാര്യ കമ്പനികളില്‍ നിന്ന് ഫലസ്തീനി കവര്‍ന്നത്. മോഷണ വസ്തുക്കളില്‍ ഒരു ഭാഗം പ്രതികളില്‍നിന്ന് പോലീസ് വീണ്ടെടുത്തു.

നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജിദ്ദ പോലീസ് അറിയിച്ചു.

 

 

Latest News