Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കശ്മീരി നേതാവ് യാസീൻ മാലിക്കിന് ജീവപര്യന്തം; തെളിവുണ്ടെങ്കിൽ തൂക്കിക്കൊല്ലൂ, ഒന്നിനും യാചിക്കില്ല

ന്യൂദൽഹി- ഭീകരപ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയെന്ന കേസിൽ കശ്മീരി  നേതാവ് യാസിൻ മാലിക്കിന്  ജീവപര്യന്തം തടവും വിവിധ കേസുകളിൽ കുറഞ്ഞത് 10 ലക്ഷം രൂപ പിഴയും വിധിച്ചു.

വധശിക്ഷ നൽകണമെന്ന എൻഐഎയുടെ ആവശ്യം നിരസിച്ച കോടതി അഞ്ച് വ്യത്യസ്ത കേസുകളിലായി യാസീൻ മാലിക്കിന് രണ്ട് ജീവപര്യന്തവും 10 വർഷത്തെ കഠിന തടവും വിധിച്ചതെന്ന് അഭിഭാഷകനായ ഉമേഷ് ശർമ  മാധ്യമങ്ങളോട് പറഞ്ഞു.

തീവ്രവാദവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രവർത്തനത്തിൽ തന്റെ പങ്കാളിത്തം രഹസ്യാന്വേഷണ ഏജൻസികൾ തെളിയിച്ചാൽ തൂക്കിലേറ്റിക്കോളൂ എന്ന് യാസീൻ  മാലിക് ബുധനാഴ്ച എൻഐഎ കോടതിയെ അറിയിച്ചിരുന്നു.
“ഞാൻ ഒന്നിനും യാചിക്കില്ല. കേസ് ഈ കോടതിയുടെ മുന്നിലാണ്, തീരുമാനം ഞാൻ കോടതിക്ക് വിടുന്നു- പ്രത്യേക എൻഐഎ ജഡ്ജി പ്രവീൺ സിംഗ് മുമ്പാകെ വാദം കേൾക്കുന്നതിനിടെ യാസീൻ മാലിക് പറഞ്ഞു:

28 വർഷമായി ഞാൻ ഏതെങ്കിലും തീവ്രവാദ പ്രവർത്തനങ്ങളിലോ അക്രമത്തിലോ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ, ഇന്റലിജൻസ് ഇത് തെളിയിക്കുകയാണെങ്കിൽ, ഞാൻ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കും. തൂക്കിക്കൊല്ലൽ ഞാൻ അംഗീകരിക്കും... ഏഴ് പ്രധാനമന്ത്രിമാർക്കൊപ്പം ഞാൻ പ്രവർത്തിച്ചിട്ടുണ്ട്- അദ്ദേഹം കോടതിയിൽ പറഞ്ഞു.

കശ്മീരി പണ്ഡിറ്റുകളുടെ താഴ്‌വരയിൽ നിന്നുള്ള പലായനത്തിന് ഉത്തരവാദി പ്രതിയാണെന്ന് ദേശീയ അന്വേഷണ ഏജൻസി വാദത്തിനിടെ കോടതിയെ അറിയിച്ചു. തുടര്‍ന്ന് വധശിക്ഷ നല്‍കണമെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സി ആവശ്യപ്പെടുകയും ചെയ്തു. അതേസമയം,  കുറഞ്ഞ ശിക്ഷയായി ജീവപര്യന്തം തടവ് നല്‍കണമെന്നാണ്  കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ആവശ്യപ്പെട്ടത്.

യാസീന്‍ മാലിക്കിനെ കനത്ത സുരക്ഷയിലാണ് പട്യാല ഹൗസ് കോടതിയിലെ പ്രത്യേക എന്‍ഐഎ ജഡ്ജി മുമ്പാകെ ഹാജരാക്കിയത്.

 

Latest News