Sorry, you need to enable JavaScript to visit this website.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വി.പി.എ. അസീസ് നിര്യാതനായി

കോഴിക്കോട്- മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കോഴിക്കോട് ഓമശ്ശേരി സ്വദേശി വി.പി.എ. അസീസ് (62) നിര്യാതനായി. മാധ്യമം ദിനപത്രത്തില്‍നിന്ന് 2018 ല്‍  ന്യൂസ് എഡിറ്ററായി വിരമിച്ച അസീസ് ആനുകാലികങ്ങളില്‍ കോളമിസ്റ്റായിരുന്നു.
വി.കെ. അബൂബക്കര്‍ ഹാജി-കുഞ്ഞിപാത്തുമ്മ ദമ്പതികളുടെ മകനായി 1960 മേയ് ഏഴിനാണ് ജനനം. ശാന്തപുരം ഇസ്‌ലാമിയ കോളേജിലെ ബിരുദപഠനത്തിന് ശേഷം ഓമശ്ശേരി ഇസ്‌ലാമിക് വെല്‍ഫെയര്‍ ട്രസ്റ്റിന്റെ കീഴിലുള്ള പബ്ലിക് സ്‌കൂളിലും പുന്നക്കല്‍ അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയയിലും അധ്യാപകനായി പ്രവര്‍ത്തിച്ചു.  ഭാര്യ: വി. സുബൈദ. മക്കള്‍: ഡോ. ബാസിത്, സല്‍വ, സാബിത്, മര്‍വ.

 

Latest News