റോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച  ബോട്ട് മുങ്ങി കുട്ടികൾ ഉൾപ്പെടെ 17 പേർ മരിച്ചു

ക്വലാലംപൂർ്- റോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി കുട്ടികൾ ഉൾപ്പെടെ 17 പേർ മരിച്ചു. റാഖൈനിൽ നിന്ന് മലേഷ്യയിലേക്ക് പോയ ബോട്ടാണ് അപകടത്തിൽ പെട്ടത്. ബംഗാൾ ഉൾക്കടലിലാണ് മുങ്ങിയത്.റാഖൈനിൽ നിന്ന് ഈമാസം 19നാണ് ബോട്ട് പുറപ്പെട്ടത്. മോശം കാലാവസ്ഥയെ തുടർന്ന് അപകടത്തിൽ പെടുകയായിരുന്നു. 90 പേരാണ് ബോട്ടിലുണ്ടായിരുന്നത്. മ്യാൻമർ കടൽതീരത്ത് 17 പേരുടെ മൃതദേഹങ്ങൾ അടിഞ്ഞിട്ടുണ്ട്. അപകടത്തിൽ പെട്ട 50തിലേറെ പേരെ കാണാതായിട്ടുണ്ട്.
 

Latest News