വാഹനാപകടത്തില്‍ വിദ്യാര്‍ഥിനി മരിച്ചു

തബൂക്ക് - എലിമെന്ററി സ്‌കൂള്‍ വിദ്യാര്‍ഥിനകള്‍ സഞ്ചരിച്ച മിനിബസും മറ്റൊരു കാറും കൂട്ടിയിടിച്ച് വിദ്യാര്‍ഥിനി മരണപ്പെടുകയും 12 വിദ്യാര്‍ഥിനികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തബൂക്ക് അല്‍ബവാദി ഡിസ്ട്രിക്ടിലാണ് അപകടം. അമിത വേഗത്തിലായിരുന്ന ബസ് യുവതി ഓടിച്ച കാറുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. എലിമെന്ററി നാലാം ക്ലാസില്‍ പഠിക്കുന്ന ലാറാ ആതിഫ് ആണ് മരണപ്പെട്ടത്.
ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനി സംഭവസ്ഥലത്തു വെച്ചു തന്നെ അന്ത്യശ്വാസംവലിച്ചു. കിംഗ് ഫഹദ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലേക്ക് നീക്കിയ മൃതദേഹം പിന്നീട് നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയും ഇന്നലെ ദുഹ്ര്‍ നമസ്‌കാരാനന്തരം മയ്യിത്ത് നമസ്‌കാരം പൂര്‍ത്തിയാക്കി ഖബറടക്കുകയും ചെയ്തു. ട്രാഫിക് പോലീസുകാര്‍ അപകടത്തില്‍ മേല്‍നടപടികള്‍ സ്വീകരിച്ച് അറബ് വംശജനായ ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.

 

Latest News