ശ്രീനഗറില്‍ ഭീകരാക്രമണത്തില്‍ പോലീസുകാരന്‍ കൊല്ലപ്പെട്ടു, മകള്‍ക്ക് പരിക്ക്

ശ്രീനഗര്‍- ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ പോലീസുകാരന്‍ കൊല്ലപ്പെടുകയും മകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ശ്രീനഗറിലെ സൗറ പ്രദേശത്ത് നടന്ന ആക്രമണത്തില്‍ സൈഫുല്ല ഖാദ് രി എന്ന കോണ്‍സ്റ്റബിളാണ് കൊല്ലപ്പെട്ടത്. വെടിയേറ്റതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഏഴു വയസ്സായ മകളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Latest News