ന്യൂദൽഹി- വിദ്യാലയങ്ങളിൽ മുസ്ലിം പെൺകുട്ടികൾ ഹിജാബ് ധരിക്കുന്നത് വിലക്കിയുള്ള വിവാദത്തിൽ പ്രതികരണവുമായി ബോക്സിംഗ് ലോക ചാമ്പ്യൻ നിഖാത് സരീൻ. ഒരാളുടെ വസ്ത്രധാരണം അവർ തിരഞ്ഞെടുക്കുന്നതാണെന്ന് നിഖാത് സരീൻ വ്യക്തമാക്കി. വസ്ത്രം തെരഞ്ഞെടുക്കുക എന്നത് പൂർണ്ണമായും അവരവരുടെ സ്വന്തം ഇഷ്ടമാണ്. എനിക്ക് അവരുടെ തിരഞ്ഞെടുപ്പിനെക്കുറിച്ച് അഭിപ്രായം പറയാൻ കഴിയില്ല. എനിക്ക് എന്റെ സ്വന്തം ചോയ്‌സ് ഉണ്ട്. എനിക്ക് അത്തരം വസ്ത്രങ്ങൾ ധരിക്കാൻ ഇഷ്ടമാണ്. അത്തരം വസ്ത്രങ്ങൾ ധരിക്കുന്നതിൽ എനിക്ക് വിരോധമില്ല. അത്തരം വസ്ത്രങ്ങൾ ധരിക്കുന്നതിൽ എന്റെ കുടുംബത്തിന് വിരോധമില്ല. അതിനാൽ, ആളുകൾ എന്നെക്കുറിച്ച് എന്താണ് പറയുന്നതെന്ന് ഞാൻ കാര്യമാക്കുന്നില്ലെന്നും സരീൻ പറഞ്ഞു.
ഒരാൾ ഹിജാബ് ധരിക്കുകയും അവരുടെ മതം പിന്തുടരുകയും ചെയ്യണമെങ്കിൽ അത് അവരുടെ വ്യക്തിപരമായ തീരുമാനമാണ്. അവർ ഹിജാബ് ധരിക്കുന്നതിൽ എനിക്ക് ഒരു പ്രശ്‌നവുമില്ല. എല്ലാത്തിനുമുപരി, ഇത് അവരുടെ സ്വന്തം ഇഷ്ടമാണെന്നും നിഖാത് സരീൻ പറഞ്ഞു.