Sorry, you need to enable JavaScript to visit this website.

ഇന്ത്യ ചുട്ടുപൊള്ളും, വിള നശിക്കും... ഉഷ്ണ തരംഗ ഭീഷണിക്ക് കാരണം കാലാവസ്ഥാ വ്യതിയാനം

ന്യൂദല്‍ഹി- ഇന്ത്യയും പാക്കിസ്ഥാനുമടക്കം ദക്ഷിണേഷ്യയില്‍ തീവ്രമായ ഉഷ്ണതരംഗത്തിന് കാരണം കാലാവസ്ഥാ വ്യതിയാനമാണെന്ന് വിദഗ്ധര്‍.  ഇത് വരാനിരിക്കുന്ന ആപത്തിന്റെ സൂചനയാണെന്നും മുന്നറിയിപ്പുണ്ട്.
കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും ഭാവിയില്‍ താപ തരംഗങ്ങളെ അസാധാരണവും ചൂടുള്ളതുമാക്കുമെന്നതിനാല്‍ ഉഷ്ണ തരംഗത്തിന് 30 മടങ്ങ് സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര ശാസ്ത്രജ്ഞര്‍ നടത്തിയ വിശകലനത്തില്‍ പറഞ്ഞു. കാട്ടുതീ,  വെള്ളപ്പൊക്കം മുതല്‍ ഗോതമ്പിന്റെ ഉല്പാദന കുറവ് വരെ ഇതിന്റെ പ്രത്യാഘാതമാകും. ഗോതമ്പ് കയറ്റുമതി നിരോധിക്കാന്‍ ഇന്ത്യയെ പ്രേരിപ്പിച്ച വിളനാശം  പ്രത്യാഘാതത്തിന്റെ വലിയ സൂചനയാണ്. തണുപ്പിക്കാനുള്ള സൗകര്യം ഇല്ലാത്ത പാവപ്പെട്ടവരെ ഇത് അമിതമായി ബാധിക്കുന്നു. പടിഞ്ഞാറന്‍ അഹമ്മദാബാദ് പോലുള്ള ചില നഗരങ്ങള്‍ ചൂടിനോട് പൊരുത്തപ്പെടാന്‍ സജീവമായി ശ്രമിച്ചിട്ടുണ്ടെങ്കിലും മിക്ക ഇന്ത്യന്‍ നഗരങ്ങളും ഇപ്പോഴും പിന്നിലാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

 

Latest News