കര്‍ണാടക ബസിടിച്ച് റോഡരികില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ഥി മരിച്ചു

കൂത്തുപറമ്പ്- കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ് ഇടിച്ച് റോഡരികില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ഥി മരിച്ചു. നീര്‍വേലി പതിമൂന്നാം മൈലിലെ ഷഹാന മന്‍സിലില്‍ ഫിസാന്‍ (13)  ആണ് മരിച്ചത്.
കൂത്തുപറമ്പിനടുത്ത നീര്‍വേലി പതിമൂന്നാം മൈലില്‍ വൈകീട്ടായിരുന്നു അപകടം. മട്ടന്നൂര്‍ ഭാഗത്തു നിന്നും സ്വകാര്യ ബസിനെ മറികടന്ന് അമിത വേഗതയില്‍ വന്ന കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ് വിദ്യാര്‍ഥിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇതിനു ശേഷം ഏറെ ദൂരം മുന്നോട്ടു പോയ ശേഷമാണ് ബസ് നിന്നത്. തുടര്‍ന്ന് െ്രെഡവര്‍ ഓടി രക്ഷപ്പെട്ടു. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. രോഷാകുലരായ നാട്ടുകാര്‍ ബസ് തകര്‍ക്കാന്‍ ശ്രമിക്കുമെന്ന് കണ്ട് പോലീസെത്തി ബസ് കൂത്തുപറമ്പ് സ്‌റ്റേഷനിലേക്ക് മാറ്റി.
മെരുവമ്പായി യു.പി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച ഫിസാന്‍.
   

Latest News