Sorry, you need to enable JavaScript to visit this website.

പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ വിദ്വേഷ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

ആലപ്പുഴ- പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ശനിയാഴ്ച പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ നഗരത്തില്‍ നടത്തിയ റാലിയിലാണ്  ചെറിയകുട്ടി ഒരാളുടെ തോളിലേറി മുദ്രാവാക്യം വിളിച്ചുകൊടുക്കുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനു  പിന്നാലെയാണ് ആലപ്പുഴ സൗത്ത് പൊലീസ് അന്വേഷണം തുടങ്ങിയത്.
'അരിയും മലരും വാങ്ങിച്ച് വീട്ടില്‍ കാത്തു വെച്ചോളൂ.... കുന്തിരിക്കം വാങ്ങിച്ച് വെച്ചോളൂ.... വരുന്നുണ്ടെടാ വരുന്നുണ്ടെടാ.. നിന്റെയൊക്കെ കാലന്മാര്‍' എന്നിങ്ങനെ തുടങ്ങുന്ന മുദ്രാവാക്യമാണ് കുട്ടി വിളിക്കുന്നത്. വീഡിയോ ദൃശ്യം വിശദമായി പരിശോധിക്കുമെന്നും കുട്ടിയെക്കൊണ്ട് ആരെങ്കിലും വിളിപ്പിക്കുന്നതാണോ എന്നും അന്വേഷിക്കുമെന്ന് സൗത്ത് പോലീസ് പറഞ്ഞു.

 

Latest News