വിഴിഞ്ഞം സ്വദേശി സൗദിയിലെ ജിസാന്‍ ആശുപത്രിയില്‍ നിര്യാതനായി

ജിസാന്‍- തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി മുഹമ്മദ് ഇസ്മയില്‍ ( 57) ജിസാനില്‍ നിര്യാതനായി. പ്രിന്‍സ് മുഹമ്മദ് ബിന്‍ നാസര്‍ ഹോസ്പിറ്റലിലാണ് മരണം.  
28 വര്‍ഷമായി ജിസാനില്‍ സ്പീഡ് ബോട്ടില്‍ ജോലി ചെയ്യുന്നു. മൂന്ന് മാസം മുമ്പാണ് അവധി കഴിഞ് നാട്ടില്‍ നിന്നെത്തിയത്. സഹോദരന്‍ പീര്‍ മുഹമ്മദ് ജിസാനിലുണ്ട്.
മൃതദേഹം ബിന്‍ നാസര്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.

 

Latest News