Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അഞ്ചാമത് ലുലു ഫാഷൻ വീക്കിന് ബുധനാഴ്ച കൊച്ചിയിൽ തുടക്കം

ഈ വർഷത്തെ ഏറ്റവും വലിയ ഫാഷൻ ഇവന്റായ ലുലു ഫാഷൻ വീക്ക് മെയ് 25 മുതൽ 29 വരെ കൊച്ചി ലുലു മാളിൽ നടക്കും. ലുലു ഫാഷൻ വീക്കിന്റെ അഞ്ചാം പതിപ്പാണിത്. ഫാഷൻ രംഗത്തെ നൂതന ട്രെൻഡുകൾ മലയാളികളെ പരിചയപ്പെടുത്തുകയാണ് ലുലു ഫാഷൻ വീക്കിന്റെ ലക്ഷ്യം. അഞ്ച് ദിവസങ്ങിലായി നടക്കുന്ന ഫാഷൻ വീക്കിലെ  ഫാഷൻ ചുവടുവെപ്പുകളും വിനോദവും കൊച്ചിയെ ആഘോഷ ലഹരിയിലാക്കും.
പ്രമുഖ വസ്ത്ര ബ്രാൻഡായ ഓക്‌സംബർഗ് അവതരിപ്പിക്കുന്ന ലുലു ഫാഷൻ വീക്ക് പീറ്റർ ഇംഗ്ലണ്ടുമായി ചേർന്നാണ് നടത്തുന്നത്. ഫാഷൻ വീക്കിന്റെ ഭാഗമായി 29 ഫാഷൻ ഷോകളാണ് ഒരുക്കിയിരിക്കുന്നത്. പുനെയിൽ നിന്നുള്ള പ്രമുഖ കൊറിയോഗ്രഫർ ഷൈ ലോബോയാണ് ഫാഷൻ ഷോകൾക്ക് നേതൃത്വം നൽകുക. ദൽഹി, മുംബൈ, ജയ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള മോഡലുകൾ ഉൾപ്പെടെ റാംപിൽ ചുവടുവെയ്ക്കും. പ്രമുഖ ബ്രാൻഡുകളുടെ ആകർഷകമായ ട്രെൻഡുകൾ അണിനിരക്കുന്ന ഫാഷൻ ഷോകൾ മുതൽ സീസണിലെ ഏറ്റവും മികച്ച വസന്തകാല/ വേനൽകാല ഡിസൈനുകളുടെ പ്രദർശനം വരെ ഫാഷൻ വീക്കിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. 
യുവതി-യുവാക്കൾക്കിടയിലെ മാറുന്ന ഫാഷൻ ട്രെൻഡുകളടക്കം ചർച്ചയാകുന്ന ഫാഷൻ ഫോറം, ഫാഷൻ അവാർഡുകൾ തുടങ്ങിയ പരിപാടികളും ലുലു ഫാഷൻ വീക്കിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നു. ഫാഷൻ, എന്റർടെയ്ൻമെന്റ്, റീട്ടെയ്ൽ വ്യവസായം എന്നീ മേഖലകളിൽ നിന്നുള്ള പ്രമുഖർ ഫാഷൻ ഫോറത്തിൽ അതിഥികളായെത്തും. ഫാഷൻ രംഗത്തെ ഉൾപ്പെടെ അസാധാരണ സംഭാവനകൾ പരിഗണിച്ച് പ്രൈഡ് ഓഫ് ഇന്ത്യ, പ്രൈഡ് ഓഫ് കേരള, പുരുഷ-വനിത സ്‌റ്റൈൽ ഐക്കൺ  ഉൾപ്പെടെ 16  പുരസ്‌കാരങ്ങൾ ഫാഷൻ വീക്കിലെ അവാർഡ് നിശയുടെ ഭാഗമായി സമ്മാനിക്കും.  ഫാഷൻ വീക്കിന്റെ  പ്രചാരണാർത്ഥം ഇന്നലെ ബൈക്ക് റാലി സംഘടിപ്പിച്ചു.  25 നും റാലിയുണ്ടാകും 25 മുതൽ 29 വരെ എല്ലാ ദിവസവും കലാ-സാംസ്‌കാരിക പരിപാടികളും മാളിലുണ്ടാകും. ഫാഷൻ വീക്കിനോടനുബന്ധിച്ച് ലുലു ഫാഷൻ സ്റ്റോറിൽ സീസണിലെ ഏറ്റവും പുത്തൻ ട്രെൻഡിംഗ് വസ്ത്രങ്ങളുടെ എക്‌സ്‌ക്ലൂസീവ് ഡിസ്‌പ്ലേയും, വിൽപനയും വൻ ഡിസ്‌കൗണ്ടുകളും ഉണ്ടായിരിക്കും. 
ലുലു ഇന്ത്യ സിഒഒ രജിത്ത് രാധാകൃഷ്ണൻ, ബയ്യിംഗ് മാനേജർ ദാസ് ദാമോദരൻ, ലുലു ഇന്ത്യ മീഡിയ കോർഡിനേറ്റർ എൻ.ബി സ്വരാജ്, ലുലു റീട്ടെയിൽ ജനറൽ മാനേജർ സുധീഷ് നായർ, സിയാറാം അപ്പാരൽസ് സീനിയർ വൈസ് പ്രസിഡന്റ് ഏണസ്റ്റ് പോൾ ഡാനിയേൽ, സീനിയർ ഫാഷൻ ഡിസൈനർ സിദ്ധാർത്ഥ് ശശാങ്കൻ, ലുലു ഫാഷൻ സ്റ്റോർ മെൻസ്‌വെയർ കാറ്റഗറി മാനേജർ സജ്ജാദ് ഭരതൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Latest News