Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന കമിതാക്കളുടെ രഹസ്യ ദൃശ്യങ്ങള്‍ പോണ്‍സൈറ്റുകളില്‍

തലശ്ശേരി- വിനോദസഞ്ചാരകേന്ദ്രങ്ങളിലെത്തുന്ന കമിതാക്കളുടെ രഹസ്യദൃശ്യങ്ങള്‍ ഒളിക്യാമറയില്‍പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ പോലിസ് നടപടി ശക്തമാക്കി
തലശ്ശേരിയിലെ പാര്‍ക്കുകളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലുമെത്തുന്ന കമിതാക്കളുടെ രഹസ്യദൃശ്യങ്ങള്‍ മൊബെയിലൂടെ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുന്ന പൂവാലന്‍മാര്‍ക്കെതിരെ നടപടി ശക്തമാക്കുമെന്ന്  ടൗണ്‍ പോലിസ് ഇന്‍സ്പെക്ടര്‍ എം.വി ബിജു അറിയിച്ചു. കഴിഞ്ഞ ദിവസംഎസ്.ഐ ആര്‍.മനുവിന്റെ നേതൃത്വത്തില്‍ പോലിസ് സംഘം ഇത്തരത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന മൂന്ന് പൂവാലന്‍മാരെ അറസ്റ്റു ചെയ്തിരുന്നു.
ഇവരെ പിന്നീട് ചോദ്യം ചെയ്തതിനു ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.വിനോദസഞ്ചാരകേന്ദ്രങ്ങളിലെത്തുന്ന സ്‌കൂള്‍,കോളേജ് വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെയുള്ള കമിതാക്കളുടെ രഹസ്യദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് പോലിസ് അന്വേഷണമാരംഭിച്ചത്. ചില പോണ്‍ സൈറ്റുകളിലും ഇത്തരം ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടു. തുടര്‍ന്നാണ് സൈബര്‍ പൊലിസിന്റെ സഹായത്തോടെ അപ്ലോഡ് ചെയ്തവരെ കുറിച്ചുള്ള വിവരങ്ങള്‍ തേടിയത്.
തലശേരി ഓവര്‍ബറീസ് ഫോളി, സിവ്യൂ പാര്‍ക്ക്, കടല്‍പ്പാലം, തലശേരികോട്ട, എന്നിവടങ്ങളില്‍നിന്നാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇവിടെയുള്ള കാടുപിടിച്ച ഒഴിഞ്ഞസ്ഥലങ്ങളില്‍ രഹസ്യക്യാമറകള്‍ സ്ഥാപിച്ചും ഒളിഞ്ഞിരുന്നുമാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് തെളിഞ്ഞിട്ടുണ്ട്. വരുംദിവസങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വനിതാ പോലിസ് സ്പെഷ്യല്‍ ടീമിന്റെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കുമെന്ന് തലശേരി ടൗണ്‍ പോലിസ് അറിയിച്ചു. കുട്ടികളെ  പഠിക്കാനായി വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്ക് അയക്കുന്ന രക്ഷിതാക്കള്‍ അവര്‍ അവിടെ എത്തുന്നുണ്ടോയെന്നു ഉറപ്പുവരുത്തണമെന്നും കുട്ടികളുടെ ഹാജര്‍ നില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരിശോധിക്കണമെന്നും പോലിസ് മുന്നറിയിപ്പു നല്‍കി.

 

Latest News