Sorry, you need to enable JavaScript to visit this website.

ലോക ശ്രദ്ധ നേടി പൊടിക്കാറ്റ് ഫോട്ടോ

റിയാദ് - കഴിഞ്ഞ ദിവസം റിയാദിലുണ്ടായ പൊടിക്കാറ്റിന്റെ ഫോട്ടോ ലോക ശ്രദ്ധ നേടുന്നു. സൗദി ഫോട്ടോഗ്രാഫര്‍ സല്‍മാന്‍ അല്‍അബ്ദലി ആണ് തലസ്ഥാന നഗരിയെ മൂടിയ പൊടിക്കാറ്റിന്റെ ഗംഭീര ഫോട്ടോ പകര്‍ത്തിയത്. ലോകം അപ്രത്യക്ഷമാകാന്‍ തുടങ്ങിയതു പോലുള്ള ഫീല്‍ ആണ് അതിഗംഭീരമായ ഈ ഫോട്ടോ നല്‍കുന്നതെന്ന് സി.എന്‍.എന്‍ വെബ്‌സൈറ്റ് പറഞ്ഞു.
റിയാദ് നഗരത്തില്‍ പൊടിക്കാറ്റ് പ്രവേശിക്കുന്നതിന്റെ ഫോട്ടോ സ്വന്തം ഡ്രോണ്‍ ഉപയോഗിച്ചാണ് താന്‍ പകര്‍ത്തിയതെന്ന് സല്‍മാന്‍ അല്‍അബ്ദലി പറഞ്ഞു. കിഴക്കന്‍ റിയാദില്‍ നിന്നാണ് താന്‍ ഈ ഫോട്ടോയെടുത്തത്. താന്‍ എടുത്ത ഏറ്റവും ബുദ്ധിമുട്ടേറിയ ഷോട്ടുകളില്‍ ഒന്നായിരുന്നു ഇതെന്നും സല്‍മാന്‍ അല്‍അബ്ദലി പറഞ്ഞു.

 

Latest News