കിംഗ്ഡം ഹോള്‍ഡിംഗ് കമ്പനി ഓഹരികള്‍ പി.ഐ.എഫിന്

റിയാദ് - സൗദിയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനികളില്‍ ഒന്നായ കിംഗ്ഡം ഹോള്‍ഡിംഗ് കമ്പനി ഓഹരികള്‍ സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് സ്വന്തമാക്കി. ഇതിനുള്ള കരാറില്‍ പി.ഐ.എഫും കിംഗ്ഡം ഹോള്‍ഡിംഗ് കമ്പനി പ്രധാന ഓഹരിയുടമയും സ്ഥാപകനുമായ അല്‍വലീദ് ബിന്‍ ത്വലാല്‍ രാജകുമാരനും ഒപ്പുവെക്കുകയായിരുന്നു. ഇതുപ്രകാരം കിംഗ്ഡം ഹോള്‍ഡിംഗ് കമ്പനിയില്‍ തനിക്കുള്ള ഓഹരി വിഹിതത്തില്‍ 62.5 കോടി ഓഹരികള്‍ അല്‍വലീദ് രാജകുമാരന്‍ പി.ഐ.എഫിന് കൈമാറി.
കിംഗ്ഡം ഹോള്‍ഡിംഗ് കമ്പനിയുടെ 16.87 ശതമാനം ഓഹരികളാണ് പി.ഐ.എഫ് സ്വന്തമാക്കിയത്. ഓഹരിയൊന്നിന് 9.09 റിയാല്‍ വില നിശ്ചയിച്ചാണ് ഇന്നലെ ഇടപാട് പൂര്‍ത്തിയാക്കിയത്. ഇതോടെ കിംഗ്ഡം ഹോള്‍ഡിംഗ് കമ്പനിയില്‍ അല്‍വലീദ് ബിന്‍ ത്വലാല്‍ രാജകുമാരനുള്ള ഓഹരി പങ്കാളിത്തം 78.13 ശതമാനമായി മാറി.

 

Latest News