സി.പി.ഐ പാര്‍ട്ടി ഫണ്ട് നല്‍കാത്തതിനെ തുടര്‍ന്ന് ഹോട്ടല്‍ അടിച്ചുതകര്‍ത്തു

തിരുവല്ല- പാര്‍ട്ടി ഫണ്ട് നല്‍കാത്തതിനെ ചൊല്ലി സി.പി.ഐ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു. കട നടത്തിപ്പുകാരായ ദമ്പതിമാര്‍ക്ക് മര്‍ദ്ദനമേറ്റു. നെയ്യാറ്റിന്‍കര സ്വദേശികളുമായ മുരുകന്‍, ഉഷ ദമ്പതിമാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. തിരുവല്ലയിലെ മന്നംകരച്ചിറയിലാണ് സംഭവം.
മന്നംകരച്ചിറ ജങ്ഷന് സമീപമുളള ശ്രീമുരുകന്‍ ഹോട്ടലാണ് അടിച്ചു കഴിഞ്ഞ ദിവസം വൈകിട്ട് ഏഴു മണിയോടെ അടിച്ചു തകര്‍ത്തത്. ബ്രാഞ്ച് സെക്രട്ടറിയും മന്നംകരച്ചിറ ജങ്ഷനിലെ ഓട്ടോ െ്രെഡവറുമായ കുഞ്ഞുമോന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ആക്രമിച്ചതെന്ന് ദമ്പതിമാര്‍ പറയുന്നു.
ചികിത്സ തേടിയ  തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിയും കുഞ്ഞുമോനും സംഘവും ഭീഷണിപ്പെടുത്തിയായി പറയുന്നു.
തിരുവല്ല പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പാര്‍ട്ടിക്കാരുടെ ഭീഷണിയെ തുടര്‍ന്ന് പരാതി പിന്‍വലിച്ചുവെന്നും ദമ്പതിമാര്‍ പറഞ്ഞു.

 

Latest News