Sorry, you need to enable JavaScript to visit this website.

കളിക്കുന്നതിനിടെ ഊഞ്ഞാലിന്റെ കയർ  കഴുത്തിൽ കുരുങ്ങി എട്ടു  വയസുകാരൻ മരിച്ചു

ലഖ്‌നൗ- കളിക്കുന്നതിനിടെ ഊഞ്ഞാലിന്റെ കയർ കഴുത്തിൽ കുരുങ്ങി എട്ട് വയസുകാരന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ബസ്രേഹിയിലെ അർജുൻ (8) ആണ് മരിച്ചത്.വീട്ടിലെ ഗോതമ്പ് ചാക്കുകൾ സൂക്ഷിച്ച മുറിയിൽ കളിക്കുകയായിരുന്നു കുട്ടി. ചാക്കുകളുടെ മുകളിൽ കയറി നിന്ന് ഫാനിൽ ഊഞ്ഞാൽ കെട്ടാൻ ശ്രമിക്കുന്നതിനിടെ അടിയിലുള്ള ചാക്ക് തെന്നിമാറുകയും കുട്ടിയുടെ കഴുത്തിൽ കയർ കുരുങ്ങി ശ്വാസം മുട്ടി മരിക്കുകയുമായിരുന്നു. കുട്ടി ബോധരഹിതനായി കിടക്കുന്നത് കണ്ട വീട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.
 

Latest News