ട്രാന്‍സ്‌ഫോര്‍മര്‍ നന്നാക്കുന്നതിനിടെ ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു

തൊടുപുഴ- ട്രാന്‍സ്‌ഫോര്‍മര്‍ നന്നാക്കുന്നതിനിടെ വൈദ്യുതി ബോര്‍ഡ് ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. ഇടുക്കി മൂലമറ്റം സ്വദേശി പുത്തന്‍പുരക്കല്‍ മനു തങ്കപ്പന്‍ (40) ആണ് മരിച്ചത്.
ഇലപ്പള്ളിക്കടുത്ത് അറ്റകുറ്റപ്പണക്കിടെയാണ് അത്യാഹിതം. വൈകിട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്. മൃതദേഹം മൂലമറ്റം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.

 

Latest News