പ്ലസ്ടു വിദ്യാര്‍ഥിനി വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം- പ്ലസ്ടു വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കല്ലറയില്‍ ശനിയാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം. തണ്ണിയത്ത് വിജയന്‍, സിന്ധു എന്നിവരുടെ മകള്‍ അനന്യ (18) ആണ് മരിച്ചത്.

വീട്ടില്‍ പെണ്‍കുട്ടിയുടെ മുറിക്കുള്ളില്‍നിന്നു പതിവില്ലാത്ത ശബ്ദം കേട്ട് വീട്ടുകാര്‍ ആദ്യം വാതില്‍ മുട്ടി വിളിച്ചെങ്കിലും തുറന്നില്ല. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും വാതില്‍ ചവിട്ടിത്തുറന്ന് അകത്തു കടന്നപ്പോഴാണ് സീലിംഗ് ഫാനിനു സമീപമുള്ള ഹുക്കില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ അനന്യയെ കാണുന്നത്.

ഉടന്‍തന്നെ കെട്ടഴിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇതിനു മുമ്പും അനന്യ ആത്മഹത്യക്കു ശ്രമിച്ചിരുന്നതായി പോലീസ് പറയുന്നു. ആത്മഹത്യയുടെ കാരണം എന്താണെന്നു വ്യക്തമല്ല. ഞായറാഴ്ച പാങ്ങോട് പോലീസ് അനന്യയുടെ മുറി വിശദമായി പരിശോധിക്കും. ഭരതന്നൂര്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയായിരുന്നു.

 

Latest News