Sorry, you need to enable JavaScript to visit this website.

കുഞ്ഞിനെ റാഞ്ചിയ കുരങ്ങിനെ ഇനിയും കിട്ടിയില്ല; ഒരാഴ്ചക്കകം പിടിക്കുമെന്ന് പോലീസ് 

ഭുവനേശ്വര്‍- ഒഡീഷയില്‍ നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ കുരങ്ങിനുവേണ്ടി പോലീസ് വനംവകുപ്പ് ഉദ്യോഗസ്ഥരും തിരച്ചില്‍ തുടരുന്നു. കുഞ്ഞിന്റെ മൃതദേഹം പിന്നീട് സമീപത്തെ കിണറ്റില്‍ കണ്ടെത്തിയിരുന്നു. അമ്മയുടെ കണ്‍മുന്നില്‍ വെച്ചാണ് കുരങ്ങ് ദിവസങ്ങള്‍ മാത്രം പ്രായമായ കുഞ്ഞിനെ കുരങ്ങ് റാഞ്ചിയതെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല.
ഒരു ദിവസത്തിനുശേഷം ബന്ധുവായ സ്ത്രീയാണ് വീടിനു പിറകിലെ കിണറ്റില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. 
കുരങ്ങുകള്‍ പ്രദേശത്തെ കൃഷി നശിപ്പിക്കാറുണ്ടെങ്കിലും വീട്ടില്‍ കയറി ഒരു കുഞ്ഞിനെ എടുത്തുകൊണ്ടുപോയ സംഭവം ആദ്യമാണെന്ന് പോലീസ് പറയുന്നു. ഒരാഴ്ചക്കകം കുരങ്ങിനെ പിടികൂടാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് പോലീസ് അറിയിച്ചു.

കുരങ്ങുകളെ പിടിക്കുന്ന ആദിവാസികളുമായി ചേര്‍ന്നാണ് പോലീസിന്റെ തിരച്ചില്‍ പുരോഗമിക്കുന്നത്. ശനിയാഴ്ച പുലര്‍ച്ചെയാണ് കുരങ്ങ് വീട്ടില്‍ കയറി കുഞ്ഞിനെ കൊണ്ടുപോയതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുഞ്ഞിന്റെ ദേഹത്ത് കാര്യമായ പരിക്കുകളൊന്നുമില്ലെന്ന് പരിശോധിച്ച ഡോക്ടര്‍ അറിയിച്ചിരുന്നു. കിണറ്റിലെ വെള്ളത്തില്‍ മുങ്ങിമരിച്ചുവെന്നാണ് കരുതുന്നത്. എടുത്തകൊണ്ടുപോകുമ്പോള്‍ കുരങ്ങിന്റെ കൈയില്‍നിന്ന് കിണറ്റിലേക്ക് വീണതാകാമെന്ന് പ്രദേശത്തുള്ളവര്‍ പറഞ്ഞു.  

Latest News