സൗദിയിലുള്ളവര്‍ക്ക് ദുല്‍ഖഅദ് 15 വരെ ഉംറക്ക് അനുമതി ലഭിക്കും

റിയാദ്- സൗദിയിലുള്ളവര്‍ക്ക് ദുല്‍ഖഅദ 15 വരെ ഉംറ അനുമതി ലഭിക്കുമെന്ന് ഹജ്-ഉംറ മന്ത്രാലയം അറിയിച്ചു. സൗദിയിലുള്ള സ്വദേശികളും വിദേശികളുമായവര്‍ക്ക് ഹജിനു മുമ്പ് ഏതു ദിവസം വരെ ഉംറ ചെയ്യാന്‍ അനുമതി ലഭിക്കുമെന്ന ചോദ്യത്തിനുള്ള ഉത്തരമായാണ് മന്ത്രാലയം ഇതു വ്യക്തമാക്കിയത്. ഉംറക്ക് അനുമതിക്ക് അപേക്ഷകള്‍ക്ക് ദുല്‍ഖഅദ 15 വരെ അനുമതി നല്‍കുമെന്നും ഉംറ നിര്‍വഹിക്കാനാഗ്രഹിക്കുന്നവര്‍ അപ്ലിക്കേഷനുകളില്‍ തിയതികളനുസരിച്ച അനുമതി എടുക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി.

 

 

 

Latest News