Sorry, you need to enable JavaScript to visit this website.

സിമന്റിനും കമ്പിക്കും സ്റ്റീലിനും വില കുറയും, നിര്‍മാണ മേഖലക്ക് ആശ്വാസം

ന്യൂദല്‍ഹി- പണപെരുപ്പം രൂക്ഷമായതോടെ ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയ ആശ്വാസ പ്രഖ്യാപനത്തില്‍ പുതുജീവന്‍ ലഭിച്ച് നിര്‍മാണ മേഖല. സിമന്റിന്റെ ലഭ്യത കുറവ് പരിഹരിക്കാന്‍ വില കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
കമ്പി, സ്റ്റീല്‍, എന്നിവയുടെ അംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവയും കുറച്ചു. ഇതിലൂടെ ഇവയുടെ വില കുറയും. വളത്തിന്റെ സബ്‌സിഡിയും വര്‍ധിപ്പിച്ചുണ്ട്. കഴിഞ്ഞ ബജറ്റില്‍ 1.05 കോടിയാണ് വാര്‍ഷിക സബ്‌സിഡിയായി പ്രഖ്യാപിച്ചത്. ഇതിന് പുറമെയാണ് 1.10 കോടി കൂടെ നല്‍കുകയെന്ന് ധനമന്ത്രി അറിയിച്ചു. എക്‌സൈസ് തീരുവ കുറച്ചതോടെ പെട്രോളിനും ഡീസലിനും വില കുറയാന്‍ സംസ്ഥാനങ്ങളും നികുതി കുറക്കണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ കുറക്കാത്തവര്‍ നിര്‍ബന്ധമായും കുറക്കണമെന്നും മന്ത്രി പറഞ്ഞു.

 

Latest News