Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഫലസ്തീനി കൗമാരക്കാരനെ ഇസായേല്‍ സൈന്യം വെടിവെച്ചുകൊന്നു

റാമല്ല-വടക്കന്‍ വെസ്റ്റ്ബാങ്ക് നഗരമായ ജെനിനില്‍ ഇസ്രായേല്‍ സൈന്യം പലസ്തീനി കൗമാരക്കാരനെ കൊലപ്പെടുത്തി. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
ജെനിനിലെ പ്രധാന തെരുവില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍  നെഞ്ചില്‍ വെടിയേറ്റാണ് അംജദ് അല്‍ ഫായിദ് എന്ന 17 കാരന്‍  മരിച്ചതെന്ന് നഗരത്തിലെ ഇബ്‌നുസിന ഹോസ്പിറ്റല്‍ ഡയറക്ടര്‍ ജാനി ജൗഖ വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയോട് പറഞ്ഞു.
അടിവയറ്റില്‍ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ മറ്റൊരു യുവാവിനെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതായും അദ്ദേഹം അറിയിച്ചു.
നേരം പുലരുന്നതിന് മുമ്പ് ഇസ്രായേല്‍ സൈന്യം നഗരത്തിലേക്ക് ഇരച്ചുകയറിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. സേനയും ഫലസ്തീനികളും തമ്മിലുള്ള കനത്ത ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഏറെ നേരം വെടിയൊച്ചകള്‍ ഉയര്‍ന്നു.
മാര്‍ച്ച് മുതലാണ് ഇരുവിഭാഗങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷം രൂക്ഷമായത്. ഇസ്രായേലില്‍ ഫലസ്തീനികള്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് മറുപടിയായി,  ജെനിനിലെ നിരവധി വെസ്റ്റ്ബാങ്ക് പട്ടണങ്ങളില്‍  ഇസ്രായേലി സൈന്യം ദിവസേന റെയ്ഡുകളും അതിക്രമങ്ങളും നടത്തുകയാണ്.
വെള്ളിയാഴ്ച, വെസ്റ്റ് ബാങ്കിലെ പല പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഇസ്രായേല്‍ സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ ഡസന്‍ കണക്കിന് ഫലസ്തീന്‍ പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റതായി പലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു.
മൂന്ന് പേര്‍ക്ക് വെടിയേറ്റതായും  71 പേര്‍ക്ക് റബ്ബര്‍ ബുള്ളറ്റുകളാലാണ് പരിക്കേറ്റതെന്നും ഡസന്‍ കണക്കിനാളുകള്‍ കണ്ണീര്‍ വാതകം ശ്വസിച്ച് അവശരായതായും  സംഘടന അറിയിച്ചു.

 

Latest News