ന്യൂസിലാന്‍ഡില്‍ യാത്രക്കാരനില്‍നിന്ന് ഗോമൂത്രം പിടികൂടി നശിപ്പിച്ചു

ക്രൈസ്റ്റ് ചര്‍ച്ച്- ന്യൂസിലാന്‍ഡില്‍ യാത്രക്കാരന്‍ കുപ്പികളിലാക്കി കൊണ്ടുവന്ന ഗോമൂത്രം പിടികൂടി നശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.
അന്താരാഷ്ട്ര അതിര്‍ത്തികള്‍ തുറക്കുന്നതിന്റെ ഭാഗമായി നടത്തിയ പതിവ് പരിശോധനയിലാണ് യാത്രക്കാരനില്‍നിന്ന്‌ന 'ഗോമാതാ' ഗോമൂത്രം പിടികൂടി നശിപ്പിച്ചത്. ന്യൂസിലന്‍ഡിലെ െ്രെകസ്റ്റ് ചര്‍ച്ച് വിമാനത്താവളത്തിലാണ് സംഭവം. ജൈവ സുരക്ഷാ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് രണ്ട് കുപ്പികളില്‍ ഗോമൂത്രം കണ്ടെത്തിയത്.

ജൈവായുധമായി കണക്കാക്കിയാണ് ഇവ പിടിച്ചെടുത്ത് നശിപ്പിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഹിന്ദു വിശ്വാസ പ്രകാരം ചിലയിടങ്ങളില്‍ ഗോമൂത്രം പൂജകള്‍ക്കും പ്രാര്‍ഥനകള്‍ക്കും ശുദ്ധീകരണത്തിനായി ഉപയോഗിക്കാറുണ്ടെങ്കിലും ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഗുരുതരമായ രോഗങ്ങള്‍ക്കിടയാക്കിയേക്കാമെന്നാണ് അധികൃതരുടെ വിശദീകരണം.

ലഗേജിലെ സാധനങ്ങള്‍ അപകടസാധ്യതയുള്ളതല്ലെന്ന് ഉറപ്പാക്കിയില്ലെങ്കില്‍ പിഴ ചുമത്തുന്നത് ഉള്‍പ്പെടെ കര്‍ശന നടപടികള്‍ക്ക് വിധേയമാകേണ്ടി വരുമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.
ശരിയായ രീതിയിലുള്ള ഉപയോഗത്തിനാണ് ഗോമൂത്രം കൊണ്ടുവന്നതെന്നാണ് യാത്രക്കാരന്റെ വിശദീകരണം. യാത്രക്കാരന്റ വ്യക്തിവിവരങ്ങള്‍ അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല.

 

 

Latest News