Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ ഒമിക്രോണിന്റെ ഉപവകഭേദം ബി.എ.4  കണ്ടെത്തി; എത്തിയത്  ദക്ഷിണാഫ്രിക്കയില്‍നിന്ന്

മുംബൈ- ഇന്ത്യയില്‍ കോവിഡ് ഒമിക്രോണിന്റെ ഉപവകഭേദം ബി.എ. 4 കണ്ടെത്തിയതായി സ്ഥിരീകരിച്ച് ജനിതക പരിശോധനയ്ക്കുള്ള ലാബുകളുടെ കണ്‍സോര്‍ഷ്യമായ ഇന്‍സകോഗ്. ഹൈദരാബാദിലെ രോഗിയിലാണ് കഴിഞ്ഞ ദിവസം ബി.എ. 4 സാന്നിധ്യം കണ്ടെത്തിയത്. മേയ് ഒന്‍പതിനു ദക്ഷിണാഫ്രിക്കയില്‍ നിന്നാണ് രോഗി എത്തിയത്. എന്നാല്‍ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍. ബി.എ. 4, ബി.എ.5 വകഭേദങ്ങളാണ് നിലവില്‍ ദക്ഷിണാഫ്രിക്ക, യുഎസ്, യുകെ എന്നിവിടങ്ങളില്‍ വ്യാപിക്കുന്നത്.
 

Latest News