Sorry, you need to enable JavaScript to visit this website.
Thursday , July   07, 2022
Thursday , July   07, 2022

പ്രവാസി സംഘടന പണം വാഗ്ദാനം ചെയ്തു; ഇലക് ഷന്‍ കമ്മീഷന് പരാതി നല്‍കി

കൊച്ചി- യു ഡി എഫ് സ്ഥനാര്‍ഥി ഉമാ തോമസിന് വോട്ട് ചെയ്യുന്നതിന് പ്രവാസി സംഘടന പണം വാഗ്ദാനം ചെയ്ത് പരസ്യം ചെയ്തതിനെതിരെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനര്‍ എം. സ്വരാജ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് പരാതി നല്‍കി. കോണ്‍ഗസിന്റെ പ്രവാസി സംഘടനയായ ഇന്‍കാസ് യൂത്ത് വിംഗിന്റെ പേരിലാണ് വോട്ടിന് പ്രതിഫല വാഗ്ദാനം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഉമാ തോമസിന് ഏറ്റവും വലിയ ലീഡ് യുഡിഎഫിന് നേടിക്കൊടുക്കുന്ന ബൂത്ത് കമ്മറ്റിയ്ക്ക് 25,001 രൂപാ സമ്മാനം നല്‍കുന്നു എന്നതായിരുന്നു പരസ്യം. ബൂത്ത് കമ്മറ്റി അംഗങ്ങള്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ കൂടിയായതിനാല്‍ ഈ പരസ്യം വോട്ടിന് പണം വാഗ്ദാനം ചെയ്യുന്നത് തന്നെയാണെന്ന് സ്വരാജ് പരാതിയില്‍ പറയുന്നു. മുഖ്യതെരഞ്ഞെടുപ്പ് നിരീക്ഷകനും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ക്കും റിട്ടേണിംഗ് ഓഫീസര്‍ക്കും എം.സ്വരാജ് പരാതി നല്‍കിയിട്ടുണ്ട്.
സ്നേഹ സമ്മാനമെന്ന പേരിലുള്ള വാഗ്ദാനം കഴിഞ്ഞദിവസങ്ങളിലാണ് കോണ്‍ഗ്രസ് അനുകൂല സോഷ്യല്‍മീഡിയ ഗ്രൂപ്പുകളില്‍ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ഇന്‍കാസ്, യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഏറ്റവും ലീഡ് നേടി കൊടുക്കുന്ന ബൂത്ത് കമ്മിറ്റിക്ക് പണം വാഗ്ദാനം ചെയ്തിരുന്നു.

 

Latest News