Sorry, you need to enable JavaScript to visit this website.

മദ്യവും ലഹരിമരുന്നും നൽകി ആൺകുട്ടികളെ ചൂഷണം ചെയ്ത യുവതിക്ക് ഏഴു വർഷം ജയിൽ

ലങ്കാസ്റ്റർ - മദ്യവും ലഹരി മരുന്നും നൽകി നിരവധി കൗമാരക്കാരായ ആൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത 45 കാരിയെ യു.എസ് കോടതി ഏഴ് വർഷം തടവിന് ശിക്ഷിച്ചു. പെൻസിൽവാനിയയിലെ ലങ്കാസ്റ്ററിലാണ് കേസ്.

പ്രായപൂർത്തിയാകാത്ത  കുട്ടികളുമായി നിയമവിരുദ്ധമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട നാലു കേസുകളിൽ പ്രതി ആംഗി ആർ. ഡേവിസ് കുറ്റസമ്മതം നടത്തിയതായി ഫെയർഫീൽഡ് കൗണ്ടി പ്രോസിക്യൂട്ടർ കൈൽ വിറ്റ് പറഞ്ഞു.
ടാർകിൻ റോഡിലെ തന്റെ   വസതിക്ക് സമീപം താമസിക്കുന്നതെന്നും കുട്ടികളെയാണ് സ്ത്രീ   മദ്യവും ലഹരിമരുന്നും നൽകി ചൂഷണം ചെയ്തിരുന്നത്.  നൽകിയതായും അദ്ദേഹം പറഞ്ഞു.

കൗമാരക്കാരെ തന്റെ വീട്ടിലേക്ക് ക്ഷണിച്ച ആംഗി ഡേവിസ് മദ്യവും മയക്കുമരുന്നും നൽകിയ ശേഷം  സ്വന്തം ലൈംഗിക സംതൃപ്തിക്കായി അവരെ മുതലെടുക്കുകയായിരുന്നു. കൈൽ വിറ്റ് പ്രസ്താവനയിൽ പറഞ്ഞു.  മനസ്സാക്ഷിക്ക് നിരക്കാത്ത പെരുമാറ്റത്തിന്  ഗണ്യമായ ജയിൽ ശിക്ഷ വിധിച്ചതിൽ  സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest News