മകളെ കൊലപ്പെടുത്തിയ കേസില്‍ അകത്തായ ഇന്ദ്രാണി മുഖര്‍ജി പുറത്തിറങ്ങി

മുംബൈ- മകള്‍ ഷീന ബോറയെ വധിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിഞ്ഞിരുന്ന ഇന്ദ്രാണി മുഖര്‍ജി ജയിലില്‍നിന്ന് പുറത്തിറങ്ങി. ആറര വര്‍ഷത്തെ ശിക്ഷക്ക് ശേഷമാണ് ജാമ്യം ലഭിച്ച് മുംബൈയിലെ ബൈക്കുള ജയിലില്‍നിന്ന് ഇന്ദ്രാണി പുറത്തിറങ്ങിയത്. കേസില്‍ ദീര്‍ഘകാലമായി പ്രതി ജയിലിലാണെന്നും അതിനാല്‍ നിയമപരമായി അവര്‍ക്ക് ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസമാണ് ഇന്ദ്രാണി മുഖര്‍ജിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.

കേസിനെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് പുറത്തിറങ്ങിയതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇന്ദ്രാണി മുഖര്‍ജി മറുപടി നല്‍കി. കോടതിയിലുള്ള കേസാണ്, ഒന്നും പറയാനില്ല. ജീവിതം മറ്റൊരു ദിശയില്‍നിന്ന് അനുഭവിച്ചു. ജീവിതത്തിന്റെ എല്ലാ മേഖലകളില്‍ നിന്നുള്ളവരേയും കണ്ടു. ഇതൊരു വലിയ യാത്രയായിരുന്നു. ക്ഷമ കാണിക്കാന്‍ പഠിച്ചു. വീട്ടിലേക്കാണ് പോകുന്നത്. മറ്റ് പദ്ധതികളൊന്നും ഇല്ലെന്നും ഇന്ദ്രാണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ശിക്ഷിക്കപ്പെട്ടതിന് ആരാണ് ഉത്തരവാദി എന്ന ചോദ്യത്തിന് 'എന്നെ വേദനിപ്പിച്ച എല്ലാവരോടും ഞാന്‍ ക്ഷമിച്ചു' എന്ന് അവര്‍ മറുപടി നല്‍കി.

2012ല്‍ മകള്‍ ഷീന ബോറയെ മുന്‍ ഭര്‍ത്താവ് സഞ്ജയ് ഖന്ന, െ്രെഡവര്‍ ശ്യാംവര്‍ റായ് എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് ഇന്ദ്രാണി മുഖര്‍ജി കൊലപ്പെടുത്തിയെന്നാണ് കേസ്. മൃതദേഹം വനപ്രദേശത്ത് കൊണ്ടുപോയി കത്തിച്ചുകളയുകയായിരുന്നു. എന്നാല്‍, മൂന്ന് വര്‍ഷം സൂക്ഷിച്ച കൊലപാതകരഹസ്യം 2015ല്‍ മറനീക്കി പുറത്തുവന്നു. െ്രെഡവര്‍ ശ്യാംവര്‍ റായ് മറ്റൊരു കേസില്‍ പിടിയിലായതോടെയാണ് ഏവരും ഞെട്ടിയ കൊലക്കേസിന്റെ വിവരം രാജ്യമറിഞ്ഞത്.

 

Latest News