Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

540 പേർക്ക് കോവിഡ്; 512 പേർക്ക് രോഗമുക്തി

റിയാദ് - സൗദിയിൽ ഇരുപത്തിനാലു മണിക്കൂറിനിട െ540 പേർക്ക് കോവിഡ്ബാധ സ്ഥിരീകരിക്കുകയും 512 പേർ രോഗമുക്തി നേടുകയും മൂന്നു കൊറോണ രോഗികൾ മരിക്കുകയും ചെയ്തു. ഗുരുതരാവസ്ഥയിൽ 80 പേർ ചികിത്സയിലാണ്.
ജിദ്ദ-151, റിയാദ്-95, മക്ക-63, മദീന-42, തായിഫ്-31, ദമാം-29, അബഹ-11, അൽബാഹ-10, ജിസാൻ-8, ഹുഫൂഫ്-8, ബുറൈദ-5, ബൽജുർശി-5, അറാർ-4, ഖുലൈസ്-3, തബൂക്ക്-3, അബൂഅരീശ്-3, യാമ്പു-3, ദഹ്‌റാൻ-3 സ്വബ്‌യ-3, ബേശ്-3, അൽഉല-3, അൽഖർജ്-3 എന്നിങ്ങനെ സൗദിയിലെ നഗരങ്ങളിൽ ഇരുപത്തിനാലു മണിക്കൂറിനിടെ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തു. ഹായിൽ, ഖമീസ് മുശൈത്ത്, നജ്‌റാൻ, അൽകോബാർ, ദവാദ്മി, റാബിഗ്, ഉനൈസ, ജുബൈൽ, മന്ദഖ്, തുർബ എന്നിവിടങ്ങളിൽ രണ്ടു പേർക്കു വീതവും അൽത്വുവാൽ, ബാരിഖ്, മജ്മ, ബീശ, സറാത്ത് ഉബൈദ, അൽറസ്, ഖതീഫ്, മഹായിൽ, ഖുർമ, മഖ്‌വാ, അൽഹനാകിയ, ഖിൽവ, ഹുറൈമില, അൽഹരീഖ്, അഹദ് അൽമസാരിഹ, മജാരിദ, സ്വാംത, അൽനമാസ്, ഖുൻഫുദ, അൽഅഖീഖ്, ബദ്ർ, ഹഫർ അൽബാത്തിൻ, ഖുവൈഇയ, ദിർഇയ, ഫൈഫ, വാദി അൽഫറഅ്, മൈസാൻ, അബൂഅർവ, വാദിദവാസിർ, അൽഖുറൈഅ്, ബില്ലസ്മർ എന്നിവിടങ്ങളിൽ ഓരോരുത്തർക്കും ഇരുപത്തിനാലു മണിക്കൂറിനിടെ കൊറോണബാധ സ്ഥിരീകരിച്ചു.
കൊറോണബാധ സംശയിച്ച് ഇരുപത്തിനാലു മണിക്കൂറിനിടെ 29,163 പേർക്ക് പരിശോധനകൾ നടത്തി. സൗദിയിൽ ഇതുവരെ 7,62,164 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 7,46,525 പേർ രോഗമുക്തി നേടുകയും 9,127 പേർ മരിക്കുകയും ചെയ്തു. 6,512 പേർ ചികിത്സയിലാണ്. ഇന്നലെ വൈകീട്ടു വരെ 6,52,06,413 ഡോസ് വാക്‌സിൻ വിതരണം ചെയ്തതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
 

Tags

Latest News