പത്തുവയസ്സുകാരനെ പീഡിപ്പിച്ചു, പോക്‌സോ കേസില്‍ അറസ്റ്റില്‍

ചാവക്കാട്- പത്തു വയസുള്ള ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയ ആളെ പോക്‌സോ വകുപ്പ് ചുമത്തി പോലീസ് അറസ്റ്റു ചെയ്തു. കടപ്പുറം അഴിമുഖം ഓളാട്ട് വീട്ടില്‍ ഉദയ(58)നെയാണ് ചാവക്കാട് സ്‌റ്റേഷന്‍ എസ്.എച്ച്.ഒ വിപിന്‍ കെ. വേണുഗോപാലിന്റെ നേതൃത്വത്തില്‍  അറസ്റ്റുചെയ്തത്. പീഡനവിവരം കുട്ടി സുഹൃത്തുക്കളോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Latest News