കണ്ണൂര്‍ - ഗ്യാസ് സിലിണ്ടറുമായി പോവുകയായിരുന്ന ലോറി ബൈക്കിന് പിന്നിലിടിച്ച് ഗൃഹനാഥനും കൊച്ചുമകനും മരിച്ചു. ദേശീയപാതയില്‍ സെന്‍ട്രല്‍ ജയിലിന് സമീപം പള്ളിക്കുള്ളത്തായിരുന്നു അപകടം.
കണ്ണൂര്‍ ഇടച്ചേരി സ്വദേശി മഹേഷ് ബാബു (60), കൊച്ചുമകന്‍ ആഗ്‌നേയ് (7) എന്നിവരാണ് മരിച്ചത്.
കണ്ണൂരില്‍നിന്നു പുതിയ തെരു ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കില്‍ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ബൈക്ക് മറിയുകയും ബൈക്കില്‍ നിന്നും റോഡിലേക്ക് വീണ് ഗൃഹനാഥന്റെയും കൊച്ചുമകന്റെയും ദേഹത്തു കൂടി ലോറി കയറിയിറങ്ങുകയുമായിരുന്നു. നാട്ടുകാര്‍ ഇരുവരേയും ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
പള്ളിക്കുളത്ത് ഇന്ന ലെഉദ്ഘാടനം ചെയ്ത മാര്‍ബിള്‍ ഷോറൂമില്‍ ജോലിക്കായി മകനെ വിട്ടശേഷം തിരിച്ചു പോകവെയായിരുന്നു അപകടം.






