Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രമുഖര്‍ പാര്‍ട്ടി വിടുമ്പോള്‍  രാഹുലും പ്രിയങ്കയും ലണ്ടനില്‍

ന്യൂദല്‍ഹി-  നേതാക്കള്‍ പാര്‍ട്ടി വിട്ടുപോകുന്നതിനിടെ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ലണ്ടനില്‍. ഗുജറാത്ത് തെിരഞ്ഞെടുപ്പിന് ബി.ജെ.പി. പ്രചാരണം ശക്തിപ്പെടുത്തുകയും കോണ്‍ഗ്രസ് നേതാക്കളെ വലയിട്ടുപിടിക്കുകയും ചെയ്യുന്നതിനിടയിലാണ് ഇരുവരും വ്യാഴാഴ്ച ലണ്ടനിലെത്തിയത്.
'ഇന്ത്യ എഴുപത്തഞ്ചില്‍' എന്ന വിഷയത്തില്‍ കോര്‍പ്പസ് ക്രിസ്റ്റി കോളേജിലെ ഡോ. ശ്രുതി കപിലയുമായി രാഹുല്‍ സംവദിക്കും. വിദ്യാര്‍ഥികളടങ്ങുന്ന സദസ്സുമായും ആധുനിക ഇന്ത്യയുടെ ആശയങ്ങള്‍ രാഹുല്‍ പങ്കുവെക്കും. വെള്ളിയാഴ്ച നടക്കുന്ന പരിപാടിയില്‍ മുന്നൂറോളം അതിഥികള്‍ ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല അറിയിച്ചു.
മൂന്നുദിവസത്തെ പരിപാടിയാണ് ലണ്ടനില്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയ ശേഷം ആദ്യമായാണ് രാഹുല്‍ ഇത്തരമൊരു പരിപാടിയില്‍ പങ്കെടുക്കുന്നത്. പ്രിയങ്കാഗാന്ധി സല്‍മാന്‍ ഖുര്‍ഷിദിനൊപ്പം നേരത്തേത്തന്നെ ലണ്ടനില്‍ എത്തിയിട്ടുണ്ട്.
 

Latest News